city-gold-ad-for-blogger
Aster MIMS 10/10/2023

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എഞ്ചിന്‍ തകരാറിലായി; ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി

മംഗളൂരു: (www.kasargodvartha.com 21/09/2017) പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി. 170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 821 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

5.35നാണ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് 45 മിനിറ്റ് പിന്നിട്ടപ്പോഴാണ് എഞ്ചിന്‍ തകരാറിലായതെന്ന് വിമാനത്താവളം ഡയറക്ടര്‍ വി വി റാവു വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

എഞ്ചിന്‍ തകരാറിലായപ്പോള്‍ വലിയ ശബ്ദം ഉണ്ടായതായും ഇതോടെ യാത്രക്കാരെല്ലാം പഭിന്ത്രാരായതായും ഒരു യാത്രക്കാരന്‍ പറഞ്ഞു. ഇതോടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് പെടുന്നനെ താഴേക്ക് കുതിച്ചതായും യാത്രക്കാരിലൊരാള്‍ വെളിപ്പെടുത്തി.

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എഞ്ചിന്‍ തകരാറിലായി; ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mangalore, National, Top-Headlines, News, Kasaragod, Air India Express flight to Doha suffers engine failure mid-air, returns to airport.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL