Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എഫ് ഐ ക്യാമ്പസുകളില്‍ വര്‍ഗീയത വളര്‍ത്തുന്നു, പ്രതിഷേധ റാലി സെപ്റ്റംബര്‍ 22ന്: എ ബി വി പി

എസ് എഫ് ഐ ക്യാമ്പസുകളില്‍ വര്‍ഗീയത വളര്‍ത്തുകയാണെന്ന് എ ബി വി പി ഭാരവാഹികള്‍ വാര്‍ത്ത News, Kasaragod, Kerala, SFI, Press meet, ABVP, Students, College,
കാസര്‍കോട്:(www.kasargodvartha.com 20/09/2017) എസ് എഫ് ഐ ക്യാമ്പസുകളില്‍ വര്‍ഗീയത വളര്‍ത്തുകയാണെന്ന് എ ബി വി പി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തില്‍ മാര്‍കിസ്റ്റുകാര്‍ നടത്തുന്ന അക്രമപരമ്പരകള്‍ പൊതുസമൂഹത്തില്‍ വളര്‍ന്ന് പന്തലിക്കുന്നു. അതേസമയത്ത് തന്നെ കേരളത്തിലെ കലാലയങ്ങളില്‍ ഇന്ന് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് മാര്‍കിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.

ഈ വിഷയത്തെ മുന്‍നിര്‍ത്തി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി മാര്‍കിസ്റ്റ് അക്രമണങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവും്. ഇതിന്റെ ഭാഗമായി നവംബര്‍ 11 ന് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി കേരളത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് മഹാറാലി നടത്തും. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് നഗരം കേന്ദ്രീകരിച്ചു കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും.

 News, Kasaragod, Kerala, SFI, Press meet, ABVP, Students, College, ABVP Rally against SFI on September 22

താളിപ്പടുപ്പ് മൈതാനത്ത് നിന്ന് പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് റാലി സംഘടിപ്പിക്കുന്നത്. ഈ അധ്യനവര്‍ഷാരംഭം മുതല്‍ കാഞ്ഞങ്ങാട് നെഹ്രു കോളേജ്, സ്വാമി നിത്യാനന്ദ പോളി, നിത്യാനന്ദ എന്‍ജി.കോളേജ്, ഇകെഎം കോളേജ് എളേരിതട്ട്, പെരിയ പോളി, എസ്എന്‍ കോളേജ് ചാലിങ്കാല്‍ തുടങ്ങി ജില്ലയിലെ വിവിധ കോളേജുകളില്‍ ശക്തമായ അക്രമണങ്ങളാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജില്ലാ ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കുമ്പള നഗര്‍ സമിതി പ്രസിഡണ്ട് ചന്ദ്രശേഖര, ജില്ലാ സമിതിയംഗം വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, SFI, Press meet, ABVP, Students, College, ABVP Rally against SFI on September 22