city-gold-ad-for-blogger
Aster MIMS 10/10/2023

പതിനായിരം രൂപയുടെ മൊബൈല്‍ഫോണ്‍ 3,250 രൂപക്ക് ലഭിക്കുമെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം; പണം നല്‍കിയ യുവാവിന് ലഭിച്ചത് തകിടുവിഗ്രഹം

കുറ്റിക്കോല്‍: (www.kasargodvartha.com 20/08/2017) പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ 3,250 രൂപക്ക് ലഭിക്കുമെന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശത്തില്‍ വിശ്വസിച്ച യുവാവ് കബളിപ്പിക്കപ്പെട്ടു. കുറ്റിക്കോല്‍ കളക്കര സ്വദേശിയായ യുവാവാണ് വഞ്ചിതനായത്. ഡല്‍ഹിയിലെ മൊബൈല്‍ഫോണ്‍ കമ്പനിയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവിന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം വന്നത്. യുവാവിന്റെ ഫോണ്‍ നമ്പറിന് നറുക്കെടുപ്പില്‍ സമ്മാനം ലഉഭിച്ചിട്ടുണ്ടെന്നും പുതിയ മോഡല്‍ ഫോണിന് വന്‍വിലക്കിഴിവാണ് സമ്മാനമെന്നുമായിരുന്നു അറിയിപ്പ്. പത്തായിരം രൂപയുടെ മൊബൈല്‍ ചെറിയ തുകക്ക് ലഭിക്കുമെന്ന് മലയാളത്തിലായിരുന്നു പെണ്‍കുട്ടിയുടെ അറിയിപ്പ്.

തപാലില്‍ വി പി പിയായി എത്തിയ പൊതി പണം നല്‍കി സ്വീകരിച്ച ശേഷം തുറന്നുനോക്കിയപ്പോഴാണ് അതില്‍ തകിടുവിഗ്രഹം കണ്ടെത്തിയത്. സ്വര്‍ണനിറമുള്ള വിഗ്രഹരൂപമടക്കമുള്ള സാധനങ്ങള്‍ അടങ്ങിയ കവറിന്‍പുറത്ത് അയച്ച സ്ഥാപനത്തിന്റെ വിലാസവും മറ്റൊരു മൊബൈല്‍ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരുന്നു. യുവാവ് നേരത്തെ വിളിച്ച പെണ്‍കുട്ടിയുടെ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ സാധനം തിരിച്ചയച്ചാല്‍ ഫോണ്‍ നല്‍കാമെന്നും കവറില്‍ രേഖപ്പെടുത്തിയ നമ്പറിലെ വാട്സാപ്പില്‍ ഇതിന്റെ ചിത്രം അയക്കണമെന്നും നിര്‍ദേശിച്ചു. വാട്സ്ആപ്പില്‍ ചിത്രം അയച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ തട്ടിപ്പ് ബോധ്യപ്പെട്ട യുവാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍കിട കമ്പനികളുടെ പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്.

പതിനായിരം രൂപയുടെ മൊബൈല്‍ഫോണ്‍ 3,250 രൂപക്ക് ലഭിക്കുമെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം; പണം നല്‍കിയ യുവാവിന് ലഭിച്ചത് തകിടുവിഗ്രഹം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuttikol, Kasaragod, Kerala, Mobile Phone, Police, Complaint, Youth cheated via phone message; complaint lodged

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL