Join Whatsapp Group. Join now!

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. കേരള ബ്ലഡ് ഡൊണേഴ്സ് അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം എറണാകുളം സ്വദേശിയായKasaragod, Kerala, news, Youth, Assault, Blood donors association, Youth assaulted over Facebook post
ചീമേനി: (www.kasargodvartha.com 20.08.2017) ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. കേരള ബ്ലഡ് ഡൊണേഴ്സ് അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം എറണാകുളം സ്വദേശിയായ അഭിലാഷ് നാരായണനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 7.30 മണിയോടെ കയ്യൂര്‍ മുഴക്കോത്താണ് സംഭവം.

ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും പ്രദേശത്തെ ക്ലബ്ബും നാട്ടുകാരും ചേര്‍ന്ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഴക്കോത്ത് യോഗം ചേര്‍ന്നിരുന്നു. യോഗം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അഭിലാഷിനെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അഭിലാഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന്റെ പേരിലായിരുന്നു അക്രമം. സംഭവം പ്രദേശത്ത് പുകയുകയാണ്.

അടിയേറ്റ അഭിലാഷും അക്രമം നടത്തിയവരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ പ്രശ്്നം ഡി വൈ എഫ് ഐയിലും പൊട്ടിത്തെറിക്ക് കാരണമായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Assault, Blood donors association, Youth assaulted over Facebook post