City Gold
news portel
» » » » » » » » » » » » മതംമാറിയ യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; വ്യാജ സിദ്ധന്‍ പിടിയില്‍, മൃതദേഹത്തില്‍ കണ്ട പാടുകള്‍ മന്ത്രവാദം നടത്തിയപ്പോഴുണ്ടായതാണെന്ന് സൂചന

kasargodvartha android application
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2017) സ്വകാര്യ ബസ് ഡ്രൈവര്‍ പാണത്തൂരിലെ ജോമോന്റെ ഭാര്യ പയ്യന്നൂര്‍ ഓലയംപാടിയിലെ ടീന എന്ന തന്‍സീറയുടെ (32) മരണവുമായി ബന്ധപ്പെട്ട് വ്യാജ സിദ്ധനെ പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശിയും 35 വര്‍ഷമായി കൊളവയല്‍ താമസക്കാരനുമായ വ്യാജ സിദ്ധനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.വ്യാഴാഴ്ച ഉച്ചയ്ക്കാണ് തന്‍സീറയെ കുശാല്‍ നഗറിലെ കെ എം ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹിതരായ തന്‍സീറയും ജോമോനും ഒരു വര്‍ഷം മുമ്പാണ് കുശാല്‍നഗറിലെ കെ എം ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസം തുടങ്ങിയത്. തന്‍സീറക്ക് മന്ത്രവാദങ്ങളില്‍ അമിത വിശ്വാസമായിരുന്നു. സാധാരണ നിലയിലുണ്ടായിരുന്ന സഹോദരിയും ഭര്‍ത്താവും മന്ത്രവാദത്തെ തുടര്‍ന്നാണ് ഉയര്‍ന്ന നിലയിലെത്തിയതെന്ന വിശ്വാസമായിരുന്നു തന്‍സീറക്കുണ്ടായിരുന്നത്. സഹോദരിയെപ്പോലെ നല്ല നിലയില്‍ എത്തണമെന്ന ആഗ്രഹത്താലാണ് കൊളവയലില്‍ താമസക്കാരനായ വ്യാജ സിദ്ധനുമായി ബന്ധപ്പെട്ടത്.

ഞായറാഴ്ചയാണ് സിദ്ധന്‍ ക്വാര്‍ട്ടേഴ്‌സില്‍ ആദ്യമെത്തിയത്. മന്ത്രവാദത്തിനുള്ള അഡ്വാന്‍സായി 2500 രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലും വ്യാജ സിദ്ധന്‍ ക്വാര്‍ട്ടേഴ്‌സില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും സിദ്ധന്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ജോമോന്‍ സിദ്ധനെ ഭീഷണിപ്പെടുത്തുകയും മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സിലെത്തിയാല്‍ അടിച്ചു കാലൊടിക്കുമെന്ന് താക്കീതും ചെയ്തിരുന്നു.

തുടര്‍ന്ന് സിദ്ധന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. സിദ്ധനെ വിളിച്ചു വരുത്തിയതില്‍ തന്‍സീറയെയും ജോമോന്‍ വഴക്കുപറഞ്ഞിരുന്നു. സിദ്ധന്റെ മന്ത്രവാദം തൊട്ടടുത്തുള്ള അധ്യാപികയോട് ഉള്‍പെടെ പറയുമെന്ന് ജോമോന്‍ മുന്നറിയിപ്പും നല്‍കിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഉച്ചയോടെ ക്വാര്‍ട്ടേഴ്‌സില്‍ ജോമോന്‍ തിരിച്ചെത്തിയപ്പോഴാണ് തന്‍സീറയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസെത്തി മൃതദേഹം അഴിച്ചുമാറ്റി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടയിലാണ് വ്യാജസിദ്ധന്‍ ജോമോനെ ഫോണില്‍ വിളിക്കുകയും തന്‍സീറയെ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും അറിയിക്കുന്നത്. തത്സമയം തന്നെ ഫോണ്‍ ജോമോന്‍ പോലീസിന് കൈമാറുകയും ചെയ്തു. ഇതാണ് സിദ്ധനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. ഇതിനിടയില്‍ സിദ്ധന്‍ തന്‍സീറയില്‍ മന്ത്രവാദം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. തന്‍സീറയുടെ ശരീരത്തില്‍ കാണപ്പെട്ട പാടുകള്‍ മന്ത്രവാദത്തിന്റേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിവരികയാണ്.

തന്‍സീറയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ തഹസില്‍ദാര്‍ രമേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പാണത്തൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Related News:  ഭര്‍തൃമതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Women, Death, Police, Investigation, Crime, Kasaragod, Trending, Thanseera.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date