Join Whatsapp Group. Join now!
Aster MIMS 10/10/2023

ശ്രീനാരായണഗുരുദേവന്റെ മഹാസമാധി മന്ദിരത്തില്‍ സ്ഥാപിച്ച പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനാ സംഗമവും പ്രഭാഷണവും നടത്തി

ശ്രീനാരായണഗുരുദേവന്റെ മഹാസമാധി മന്ദിരത്തില്‍ സ്ഥാപിച്ച പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിനകത്തും പുറത്തും 2018 ജനുവരി Kasaragod, Kerala, news, Temple fest, Nellikunnu, Temple fest conducted
കാസര്‍കോട്: (www.kasargodvartha.com 20.08.2017) ശ്രീനാരായണഗുരുദേവന്റെ മഹാസമാധി മന്ദിരത്തില്‍ സ്ഥാപിച്ച പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിനകത്തും പുറത്തും 2018 ജനുവരി ഒന്നു വരെ ആയിരം പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കും. ജില്ലയിലെ പ്രാര്‍ത്ഥനായോഗം ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്നു.

പ്രാര്‍ത്ഥനാസംഗമവും നാരായണഗുരുദേവന്റെ കൃതികളെക്കുറിച്ചുള്ള പ്രഭാഷണവും കനകജൂബിലി ആഘോഷകമ്മിറ്റി സെക്രട്ടറിയും ശിവഗിരി മഠത്തിലെ സ്വാമിയുമായ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിച്ചു. ജില്ലാതല ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ വിജയരംഗന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.വി. വേണു ഗോപാലന്‍ സ്വാഗതവും, എസ്.എന്‍.ഡി.പി. യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട നന്ദിയും പറഞ്ഞു.

ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ആഘോഷ കമ്മിറ്റി ചെയര്‍മാനും വെളളരിക്കുണ്ട് എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറിയുമായ വി.ഇ. രാജന്‍ മാസ്റ്റര്‍, യോഗം ഡയറക്ടര്‍ ശ്രീധരന്‍, ബില്ലവ സേവ സംഘം നേതാക്കളായ കമലാക്ഷ, ഭാസ്‌ക്കര, മഞ്ചേശ്വരം യൂണിയന്‍ പ്രസിഡന്റ് നാരായണ, വെളളരിക്കുണ്ട് യൂണിയന്‍ പ്രസിഡന്റ് ആര്‍.എസ്. സോമന്‍, ബാലകൃഷ്ണന്‍ ഉദുമ, എ.ടി. വിജയന്‍, വനിത സംഘം സെക്രട്ടറി മോഹിനി ഹരിദാസ്, പി.എസ്. സ്വാമിനാഥന്‍, ജയചന്ദ്രന്‍ പാലക്കുന്ന്, ആര്‍.പി. രമേഷ് ബാബു, യോഗം ഇന്‍സ്‌പെക്ടറിംഗ് ഓഫീസര്‍ പി.ടി. ലാലു
എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ ശാഖാ യോഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബിനികള്‍ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തു. രാവിലെ ഗുരുപൂജയോടെയാണ് പ്രാര്‍ത്ഥനായോഗത്തിന് സമാരംഭം കുറിച്ചത്. ഇനി 2018 ജനുവരി വരെ എല്ലാ വീടുകളിലും ഗുരുദേവകൃതികളുടെ പാരായണം നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Temple fest, Nellikunnu, Temple fest conducted