Join Whatsapp Group. Join now!
Aster MIMS 10/10/2023

ജൂനിയര്‍ ബണ്ടിച്ചോര്‍ രതീഷ്് കൊടുംക്രിമിനലായ വിവരം നാട്ടുകാര്‍ അറിഞ്ഞില്ല; നിരവധി യുവതികളെ ഭാര്യമാരാക്കിയും സുഖജീവിതം

വെളളരിക്കുണ്ടിലും മാലോത്തും പാണത്തൂരിലുമൊക്കെ മാറിമാറിതാമസിച്ചിരുന്ന കോട്ടയം വൈക്കം സ്വദേശി രതീഷ് കൊടും ക്രിമിനലാണെന്ന വിവരം നാടറിഞ്ഞത് അടുത്തിടെ മാKasaragod, Kerala, news, Rajapuram, arrest, Police, Story of Junior Bandi chor
രാജപുരം: (www.kasargodvartha.com 21.08.2017) വെളളരിക്കുണ്ടിലും മാലോത്തും പാണത്തൂരിലുമൊക്കെ മാറിമാറിതാമസിച്ചിരുന്ന കോട്ടയം വൈക്കം സ്വദേശി രതീഷ് കൊടും ക്രിമിനലാണെന്ന വിവരം നാടറിഞ്ഞത് അടുത്തിടെ മാത്രം. ഈ യുവാവ് നിരവധി യുവതികളെ ഭാര്യമാരാക്കി സുഖജീവിതം നയിച്ചതായുള്ള വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ക്ക് അമ്പരപ്പ്.

ഒരു കൊലപാതകക്കേസും നിരവധി അടിപിടി കേസുകളും ഉണ്ടെന്നതുമാത്രമാണ് കാഞ്ഞങ്ങാട്ടുകാര്‍ക്ക് രതീഷിനെ കുറിച്ച് അറിയാവുന്ന കാര്യം. എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ചാലക്കുടി കൊരട്ടി എസ് ഐ സുബീഷ്മോന്‍ രാജപുരം എസ്ഐ ജയകുമാറിന്റെയും സംഘത്തിന്റെയും സഹായത്തോടെ പിടികൂടിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞത് രതീഷെന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരനെയാണ്.

ഇരുപത് വര്‍ഷം മുമ്പാണ് രതീഷ് കാസര്‍കോട് ജില്ലയിലെത്തിയത്. വെളളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മാലോത്തായിരുന്നു ആദ്യം താമസം. ഇവിടെ നടന്ന ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ രതീഷ് ഹൊസ്ദുര്‍ഗ് കോടതിയില്‍ തനിക്കെതിരെ സാക്ഷി പറയാനെത്തിയ മാലോം പൂവത്ത് മൊട്ടയിലെ നാരായണനെ പട്ടാപ്പകല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍വെച്ച് കുത്തി കൊലപ്പെടുത്തിയതോടെയാണ് കാഞ്ഞങ്ങാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ കേസില്‍ പിന്നീട് ഇയാള്‍ കുറ്റവിമുക്തനാവുകയും ചെയ്തു.

പിന്നീട് നിരവധി ക്രിമിനല്‍കേസുകളില്‍ ഇയാള്‍ പ്രതിയായി. കോട്ടയത്ത് ജോലിയുണ്ടെന്ന് പറഞ്ഞ് പലപ്പോഴും ഇവിടെ നിന്നും പോകാറുളള രതീഷ് ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറുളളത്. ചാലക്കുടിക്കടുത്ത് ദേശീയപാതയില്‍ കൊരട്ടിയിലെ മിന്‍സ ഫുഡ് മാളില്‍ നിന്ന് ഈ മാസം 15ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മോഷ്ടിച്ച കേസിലൂടെയാണ്് രതീഷിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. കൊരട്ടിയിലെ വ്യാപാര സമുച്ചയത്തിലെ മിന്‍സാഫുഡ് മാളില്‍ നടന്ന കവര്‍ച്ച അന്വേഷിക്കാനെത്തിയ കൊരട്ടി പോലീസിന് സിസിടിവി പരിശോധനയില്‍ സ്ഥാപനത്തിന് പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഒരാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. മുഖം മങ്കിക്യാപ് വെച്ച് മറച്ചിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ മങ്കിക്യാപ് വെച്ച രീതിയും മോഷ്ടാവിന്റെ ശരീരവടിവും മോഷണരീതിയും വെച്ച് സമാനമായ മറ്റ് കേസുകളിലെ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രതി രതീഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് എസ്ഐ സുബീഷ്മോന്റെ നേതൃത്വത്തില്‍ രതീഷിനായി വലവീശുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് കോടതിയില്‍ ഒരു കേസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രതീഷിനെ പിന്‍തുടര്‍ന്ന കൊരട്ടി പോലീസും സംഘവും ഇയാളുടെ പാണത്തൂരിലെ ഇപ്പോഴത്തെ വാടകവീട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം മുതല്‍ മലപ്പുറം വരെ രതീഷിന്റെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുന്നൂറ്റമ്പതോളം കേസുകളുളളതായി പോലീസ് സ്ഥിരീകരിച്ചു. തെളിയിക്കപ്പെടാത്ത ഏഴു കേസുകള്‍ കൂടി ചോദ്യംചെയ്യലില്‍ രതീഷ് പോലീസിനോട് സമ്മതിച്ചു.

കവര്‍ച്ചക്ക് പുറമെ നാല്‍പ്പതോളം വധശ്രമക്കേസുകള്‍, സ്പിരിറ്റ് കളളക്കടത്ത് ചന്ദനക്കടത്ത് തുടങ്ങിയ കേസുകളിലും ഉള്‍പ്പെട്ട പ്രതിയായ രതീഷിനെ തെക്കന്‍ കേരളത്തില്‍ ജൂനിയര്‍ ബണ്ടിച്ചോര്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ വടക്കെ മലബാറില്‍ ഇയാള്‍ കവര്‍ച്ചകളോ മോഷണങ്ങളോ നടത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വാടകക്ക് താമസിച്ചിട്ടുളള ഇയാള്‍ക്ക് താമസിച്ച സ്ഥലങ്ങളിലൊക്കെ ഭാര്യമാരുമുണ്ട്.

പിടിയിലാകുമ്പോള്‍ പാണത്തൂരിലും ഇയാള്‍ ഭാര്യക്കൊപ്പം തന്നെയായിരുന്നു താമസം. ചാലക്കുടി കോടതി റിമാന്‍ഡ് ചെയ്ത രതീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വിശദവിവരങ്ങള്‍ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചുകൊടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ചോദ്യം ചെയ്യുന്നതോടെ  കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.
Kasaragod, Kerala, news, Rajapuram, arrest, Police, Story of Junior Bandi chor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, arrest, Police, Story of Junior Bandi chor