city-gold-ad-for-blogger
Aster MIMS 10/10/2023

മാനവികത ഉയര്‍ത്തിപ്പിടിച്ചു നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന സായിറാം ഗോപാല കൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2017) ജാതി മത രാഷ്ട്രീയത്തിനതീതമായി മാനവികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പെയിന്റെ ഭാഗമായി നടന്ന യാത്രയില്‍ ജില്ലയിലെ വിവിധ മതനേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടികാഴ്ച നടത്തുന്നതിന്റെ ഭാഗമായി സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ ബേള കിളിങ്കാറിലെ വസതിയില്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്ത പാവങ്ങള്‍ക്കുമുന്നില്‍ സാന്ത്വനത്തിന്റെ മേല്‍ക്കൂരയായി, അശരണര്‍ക്കുമുന്നില്‍ അനുകമ്പയുടെ കൈതാങ്ങായി മാറിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും, മനുഷ്യ സ്‌നേഹിയും, സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ സായിറാം ഗോപാല കൃഷ്ണ ഭട്ടിന്  ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നോഹാദരവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.
ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ഭക്ഷണത്തിന്റെയുമൊക്കെ പേരില്‍ പച്ച മനുഷ്യരെ കൊന്നുതള്ളുകയും, ഭാരത സാംസ്‌ക്കാരത്തിന്റെ മഹിതമായ പൈതൃകത്തെ തച്ചുടക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് ഭരണകൂടങ്ങള്‍ തന്നെ ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന കലുഷിതമായ വര്‍ത്തമാനകാലത്ത് ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കണ്ട് അവരിലെ കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് കാരുണ്യ വര്‍ഷം ചൊരിയുന്ന മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ് സായിറാം ഭട്ടെന്നും പത്മശ്രീ എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മുന്‍ മന്തി സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല, കെ.ഇ.എ ബക്കര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ ഭട്ട,് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, സി ബി അബ്ദുല്ല ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ ഭാരാവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണ, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, കെ എം സി സി നേതാക്കളായ എ പി ഉമര്‍, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹ് മൂദ് കുളങ്ങര, സലാം കന്യപ്പാടി, എ കെ കരീം, പഞ്ചായത്ത് മുസ്ലിം ലീഗ്  ഭാരവാഹികളായ  ബദ് റുദ്ദീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലകര, നവാസ് കുഞ്ചാര്‍, ഹൈദര്‍ കുടുപ്പംകുഴി, ഹഫീസ് ചൂരി, അബ്ബാസ് ഹാജി, ബഷീര്‍ ഫ്രെണ്ട്‌സ്, അബ്ദുര്‍ റഹ് മാന്‍ കുഞ്ചാര്‍, എം എച്ച് ജനാര്‍ദ്ദനന്‍, ബാലകൃഷ്ണ ഷെട്ടി, ഇന്‍കാസ് ദുബൈ സെക്രട്ടറി നൗഷാദ് കന്യപ്പാടി,  റിയാസ് മാന്യ, മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍, അന്‍വര്‍ മഞ്ഞമ്പാറ, ഉബൈദ് ചെറൂണി, ഹൈദര്‍ പാടലട്ക്ക, അഫ്താബ് അഹ് മദ്   തുടങ്ങിയവര്‍ സംബന്ധിച്ചു. 254 വീടുകളും നാല് കുടിവെള്ളപദ്ധതിയും സമൂഹ വിവാഹവും മെഡിക്കല്‍ ക്യാമ്പ്, തൊഴിലുപകരണ വിതരണം അടക്കം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനമാണ് സായിറാം ഗോപാലകൃഷ്ണ ഭട്ട് നടത്തിവരുന്നത്.
മാനവികത ഉയര്‍ത്തിപ്പിടിച്ചു നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന സായിറാം ഗോപാല കൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Felicitation, news, Dubai-KMCC, Sayiram Bhat felicitated

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL