city-gold-ad-for-blogger
Aster MIMS 10/10/2023

സനമോളുടെ ചേതനയറ്റ ശരീരം കോരിയെടുത്തത് വിപിനും ധനേഷും; ഊണും ഉറക്കവും ഉപേക്ഷിച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചര്‍ച്ചയാകുന്നു

പാണത്തൂര്‍: (www.kasargodvartha.com 10.08.2017) നാട് മുഴുവന്‍ പുഴയിലും കരയിലും സനക്കായി തിരച്ചില്‍ തുടരുന്നതിനിടെ കുട്ടിയുടെ ചേതനയറ്റ ശരീരം കോരിയെടുത്തത് തീര്‍ത്ഥങ്കരയിലെ വിപിനും ധനേഷും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. കാണാതായതു മുതല്‍ സനക്കായി ദുരന്തനിവാരണ സേനയുള്‍പ്പെടെ നടത്തിയ തിരച്ചില്‍ വിഫലമായപ്പോഴാണ് തീരദേശ സേനയിലെ നീന്തല്‍ വിദഗ്ദ്ധന്‍ നീലേശ്വരം തൈക്കടപ്പുറത്തെ എം ടി പി സെയ്ഫുദ്ദീന്റെ നേതൃത്വത്തില്‍ നീന്തലില്‍ പ്രത്യേക പരിശീലനം ലഭിച്ച നാല്‍പ്പതംഗ സംഘം പാണത്തൂര്‍ മുതല്‍ തളങ്കര വരെ പുഴയില്‍ തിരച്ചില്‍ നടത്തിയത്.

വിപിനും ധനേഷും കൂട്ടുകാരായ രഞ്ജിത്ത്, സനീഷ്, ജിഷ്ണു എന്നിവര്‍ പവിത്രംകയം ഭാഗത്തായിരുന്നു തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഏറെ മുന്നിലുണ്ടായിരുന്ന വിപിന്‍ പുഴയുടെ നടുവിലുള്ള ആറ്റുവഞ്ചി മരത്തിന്റെ ചില്ലയില്‍ തൂങ്ങിയാടുന്ന നിലയില്‍ സനയുടെ മൃതദേഹം കണ്ടത്. ചില്ല അനങ്ങിയാല്‍ ഏത് നിമിഷവും ഒഴുകിപ്പോകാന്‍ പാകത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടന്‍ തന്നെ വിപിന്‍ കൂടെയുണ്ടായിരുന്ന ധനേഷിനെ വിളിച്ച് ഇരുവരും ചേര്‍ന്ന് സനമോളെ കോരിയെടുത്ത് കരയിലേക്ക് കൊണ്ടുവന്നു. സഹായത്തിനായി അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു. ദുരന്ത നിവാരണസേന ഉള്‍പ്പെടെ തിരച്ചിലില്‍ നിന്ന് പിന്മാറിയപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനാണ് നീന്തലില്‍ വൈദഗ്ധ്യമുള്ളവരെക്കൊണ്ട് തിരച്ചില്‍ നടത്താനുള്ള നിര്‍ദ്ദേശം തീരദേശ സേനയിലെ നീന്തല്‍ വിദഗ്ധനായ സെയ്ഫുദ്ദീനോട് ആലോചിച്ചത്.

തുടര്‍ന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ട് വാട്സ് ആപ്പ് സന്ദേശമയച്ചു. ഇതിന്‍പ്രകാരം പാലാവയല്‍, വെള്ളൂര്‍, മഞ്ചേശ്വരം, തീര്‍ത്ഥങ്കര, കണിച്ചിറ റെഡിസ്റ്റാര്‍ ക്ലബ്ബ് എന്നിവിടങ്ങളില്‍ നിന്നുള്ള നീന്തല്‍ വിദഗ്ധര്‍ സ്വമേധയാ തിരച്ചിലിന് സന്നദ്ധരായി എത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം പാണത്തൂരിലെയും പരിസരങ്ങളിലെയും നൂറുകണക്കിന് നാട്ടുകാരും ഊണും ഉറക്കവുമില്ലാതെ നടത്തിയ തിരച്ചിലിലാണ് സനയുടെ മൃതദേഹം കണ്ടെത്താനായത്.

സനയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ നാട്ടുകാരെയും നീന്തല്‍ വിദഗ്ധരെയും ജില്ലാ പോലീസ് സേന ആദരിക്കും 

കാഞ്ഞങ്ങാട്: പാണത്തൂര്‍ ബാപ്പുങ്കയത്ത് കാണാതായ സന ഫാത്വിമയെ കണ്ടെത്താന്‍ പുഴയിലും മറ്റും തിരച്ചില്‍ നടത്തിയ നാട്ടുകാരെയും നീന്തല്‍ വിദഗ്ധരെയും ജില്ലാ പോലീസ് സേനയുടെ നേതൃത്വത്തില്‍ ആദരിക്കും. ഈ മാസം 13ന് വൈകിട്ട് മൂന്നു മണിക്ക് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരെ ആദരിക്കുന്നത്.

ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ കൈമാറും. ഇതോടൊപ്പം സ്തുത്യര്‍ഹമായ സേവനം നടത്തിയ തീരദേശ സേനയിലെയും വെള്ളരിക്കുണ്ട് സര്‍ക്കിള്‍ പരിധിയിലെയും പോലീസ് ഉദ്യോഗസ്ഥരെയും അനുമോദിക്കും. സനയെ കണ്ടെത്താനായി ആത്മാര്‍ത്ഥമായ സേവനമാണ് നാട്ടുകാര്‍ ഒന്നടങ്കം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസുമായി സഹകരിച്ച മുഴുവന്‍ നാട്ടുകാരെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനും അനുമോദിച്ചു.
സനമോളുടെ ചേതനയറ്റ ശരീരം കോരിയെടുത്തത് വിപിനും ധനേഷും; ഊണും ഉറക്കവും ഉപേക്ഷിച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചര്‍ച്ചയാകുന്നു


പ്രാര്‍ത്ഥനകള്‍ക്കിടെ സന ഫാത്വിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്വിമയെ കണ്ടെത്താന്‍ പുഴക്കരകളില്‍ തിരച്ചില്‍ തുടങ്ങി

സന ഫാത്വിമയെ തിരയാന്‍ സ്‌കൂബ് ക്യാമറയുമായി ദുരന്ത നിവാരണ സേന എത്തി; 100 മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ വരെ ക്യാമറയില്‍ പതിയും, പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടങ്ങി

സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍

സനഫാത്വിമയെ കാണാതായിട്ട് മൂന്നുദിവസം; പുഴയിലെ തിരച്ചിലിന് പുറമെ മറ്റുരീതിയിലുള്ള അന്വേഷണവും സജീവം

സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്

ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു

പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Sana Fathima, Sana Fathima's dead body found by Vipin and Dhanesh

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL