city-gold-ad-for-blogger
Aster MIMS 10/10/2023

കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; കാസര്‍കോട് സ്വദേശിയായ ജൂനിയര്‍ ബണ്ടിച്ചോര്‍ തൃശൂരിലെ ആഡംബരഹോട്ടലില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2017) തൃശൂരിലെ ആഡംബര ഹോട്ടലില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്ന കേസില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. കൊലപാതകം, നാല്‍പതോളം വധശ്രമം, 250 മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പിടിയിലായ രതീഷെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട്ടുവെച്ച് തൃശൂര്‍ കൊരട്ടി പോലീസാണ് രതീഷിനെ പിടികൂടിയത്. കൊരട്ടി ദേശീയപാതയ്ക്കു സമീപമുള്ള മിന്റ്‌സ് ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. ജൂനിയര്‍ ബണ്ടിച്ചോര്‍ എന്നാണ് രതീഷ് അറിയപ്പെടുന്നത്. മുഖം മറിച്ചിട്ടുണ്ടെങ്കിലും ശരീരഭാഷ പൊലീസിന് മനപാഠമായിരുന്നു. കാരണം, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മോഷണക്കേസുകളില്‍ പിടിക്കപ്പെട്ട ജൂനിയര്‍ ബണ്ടി ചോര്‍ എന്ന ഇരട്ടപ്പേരുള്ള രതീഷാണെന്ന് ശരീരഭാഷ കണ്ടാല്‍ പോലീസിന് വ്യക്തമാകും.

കേരളത്തില്‍ എല്ലായിടത്തും മോഷണക്കേസുകള്‍ ഉള്ളതിനാല്‍ രതീഷിനെ കോടതികളില്‍ നിന്നും കോടതികളിലേക്ക് പോലീസിന് കൊണ്ടുപോകേണ്ടിവരുന്നു. ഇങ്ങനെയുള്ള യാത്രയ്ക്കിടയില്‍ മോഷണത്തിനുള്ള സ്ഥലം കണ്ടെത്തും. കൊരട്ടിയിലെ ഹോട്ടലിന്റെ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍രതീഷ്  ഒളിച്ചിരുന്നു. ഹോട്ടലിനകത്ത് ആളില്ലെന്ന് കണ്ടതോടെ പൂട്ട് പൊളിച്ചു അകത്തുകയറുകയും പണവുമായി സ്ഥലം വിടുകയുമായിരുന്നു.

കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; കാസര്‍കോട് സ്വദേശിയായ ജൂനിയര്‍ ബണ്ടിച്ചോര്‍ തൃശൂരിലെ ആഡംബരഹോട്ടലില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Thrissur, news, arrest, Police,Robbery case accused Junior Bandi chor arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL