City Gold
news portel
» » » » » » » » റോഡ് തകര്‍ന്നുതരിപ്പണമായി; നാട്ടുകാര്‍ക്കിത് ദുരിതകാലം

kasargodvartha android application
നീലേശ്വരം: (www.kasargodvartha.com 12.08.2017) ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കാര്യങ്കോട് പാലം വരെ മെക്കാഡം ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ദേശീയപാത പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അപകടം പതിവായ പള്ളിക്കര റെയില്‍വേ ഗേറ്റിന് കിഴക്കുമാറി ചീറ്റക്കാല്‍ വളവിലാണ് ദേശീയപാത ഏറ്റവും കൂടുതല്‍ പൊട്ടിപ്പൊളിഞ്ഞ് കുഴികളായി മാറിയിരിക്കുന്നത്.


ദിവസേന റോഡ് പൊളിഞ്ഞ് കുഴികളായി രൂപപ്പെടുമ്പോഴും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ അപരിചിതരായ വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് പതിവാണ്. ഇതിനകം തന്നെ നിരവധി പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ചീറ്റക്കാല്‍ വളവില്‍ റോഡ് കൂടി തകര്‍ന്നോടെ അപകടഭീഷണി വര്‍ധിച്ചിരിക്കുകയാണ്.

വിനോദ സഞ്ചാരികളുടെ വാഹനങ്ങളും നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളുമാണ് ചീറ്റക്കാല്‍ വളവില്‍ പതിയിരിക്കുന്ന അപകടഭീതി അറിയാതെ പലപ്പോഴും ദുരന്തത്തിന് ഇരയാകുന്നത്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പലവട്ടം പരാതി നല്‍കിയിട്ടും കുഴി നികത്താനോ റോഡ് നന്നാക്കാനോ തയ്യാറാകാത്തതിനാല്‍ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ ആഴ്ചകള്‍ക്ക് മുമ്പ് കുഴി മൂടിയിരുന്നെങ്കിലും കനത്ത മഴയില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഭാഗ്യംകൊണ്ടുമാത്രമാണ് ഇവിടെ വന്‍ദുരന്തങ്ങള്‍ ഒഴിവാകുന്നത്. ട്രെയിന്‍ കടന്നുപോയശേഷം ഗേറ്റ് തുറന്നാല്‍ മത്സരിച്ച് ഓടുന്ന വാഹനങ്ങള്‍ ഈ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മണിക്കൂറുകളോളം ഗതാഗതസ്തംഭനത്തിനും കാരണമാകുന്നു.

റെയില്‍വേ ഗേറ്റിന് ഇരു ഭാഗങ്ങളിലും രൂപാന്തരപ്പെടുന്ന വാഹനങ്ങളുടെ നിര ആയിരങ്ങളായ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് ആംബുലന്‍സ് വാഹനങ്ങള്‍ക്കും നിത്യദുരിതം വിതയ്ക്കുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മംഗളൂവിലെ ആശുപത്രികളിലേക്കും ദിവസേന നിരവധി ആംബുലന്‍സ് വാഹനങ്ങളാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴിയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന് പോലും ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിന് പുറമെ കരുവാച്ചേരിയിലെ 'എസ് ' വളവ് പൂര്‍ണമായും കുഴികളായി മാറിയിരിക്കുന്നു.

വളവിലെ കുഴികള്‍ കാണാതെ വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ നിത്യവും അപകടത്തിനിരയാകുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രധാനമായും അപകടത്തില്‍പ്പെടുന്നത്. ഗതാഗതദുരിതവും റോഡിന്റെ അപാകവും ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്‍വെട്ടത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ അധികൃതര്‍ ഇതുവരെയും ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ചീറ്റക്കാല്‍ വളവിലെ ഓവുചാലും ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. എന്നിട്ട് പോലും ഇത് നന്നാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തിരമായും പാത അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ വന്‍ ദുരന്തത്തിനായിരിക്കും വഴിവെക്കുകയെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Road, Road-damage, Natives, Complaint, Accident, Nileshwaram, Rain.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date