city-gold-ad-for-blogger
Aster MIMS 10/10/2023

ഹിന്ദി പാഠപുസ്തകത്തില്‍ എട്ടാം തരത്തിലെ പഴയ പാഠങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/08/2017) സര്‍ക്കാര്‍ അച്ചടിച്ചു വിതരണം ചെയ്ത ഹൈസ്‌കൂള്‍ ഹിന്ദി പാഠപുസ്തകത്തില്‍ പഴയ പാഠങ്ങള്‍. കഴിഞ്ഞ ദിവസമെത്തിയ എട്ടാം തരത്തിലെ ഹിന്ദി പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഒന്നാം ഭാഗത്തില്‍ പഠിപ്പിച്ച പാഠങ്ങള്‍ തന്നെ വീണ്ടും അച്ചടിച്ചു വന്നിട്ടുള്ളത്. പാഠപുസ്തക അച്ചടിയിലെ ഗുരുതരമായ അപാകതയാണ് ഇത് ചൂണ്ടികാണിക്കുന്നത്.

ഹിന്ദി പാഠപുസ്തകത്തില്‍ എട്ടാം തരത്തിലെ പഴയ പാഠങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു

പുസ്തകങ്ങള്‍ നേരത്തെ അച്ചടിച്ചെത്തിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രിയും ഭരണക്കാരും അവകാശപെടുമ്പോഴാണ് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയ പാഠപുസ്തകങ്ങള്‍ ഇത്തരത്തില്‍ പടച്ചു വിടുന്നത്. കഴിഞ്ഞ ദിവസം പല സ്‌കൂളുകളിലും എത്തിച്ച ഹിന്ദി പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇന്ദ്രധനുസിനെ (മഴവില്ലിനെ) കുറിച്ചുള്ള ചിത്രകഥ ഉള്‍പെടെയുള്ള പാഠങ്ങളാണ് വീണ്ടും ചേര്‍ത്ത് അച്ചടിച്ചു സ്‌കൂളുകളില്‍ എത്തിച്ചത്.

ഓണപ്പരീക്ഷക്ക് മുമ്പായി തീര്‍ന്ന ഒന്നാം ഭാഗത്തില്‍ 72 -ാമത് പേജില്‍ പഠിപ്പിച്ച പാഠം വീണ്ടും രണ്ടാം ഭാഗത്തില്‍ 66-ാമത് പേജില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുള്‍പെടെ പഴയ ചില പാഠ ഭാഗങ്ങളാണ് പുതിയതായി സ്‌കൂളുകളില്‍ എത്തിച്ച പുസ്തകത്തിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ പല സ്‌കൂളുകളിലും എത്തിച്ച ഹിന്ദി പാഠപുസ്തകം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഹിന്ദി പാഠപുസ്തകത്തിലാണ് പഴയ പാഠഭാഗം വീണ്ടും അച്ചടിച്ചതായി കുട്ടികള്‍ കണ്ടെത്തിയത്. രണ്ടാം ഭാഗം കിട്ടിയവര്‍ പൊതിഞ്ഞു സൂക്ഷിക്കാന്‍ എടുത്തപ്പോഴാണ് ഒന്നാം ഭാഗത്തെ പാഠം വീണ്ടും കണ്ടത്.

സംസ്ഥാനത്തു വിതരണം ചെയ്ത എല്ലാ പുസ്തകങ്ങളിലും ഇത്തരത്തില്‍ പാഠങ്ങള്‍ മാറി അച്ചടിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇതോടെ ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്പോള്‍ എട്ടാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹിന്ദി പുസ്തകം ഉണ്ടാകില്ല എന്നുറപ്പായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Trikaripur, Book, Students, Education, School, Kasaragod, Hindi Text Book, Old chapters printed in Hindi Text book. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL