Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാം മുറപോലെ; പാവങ്ങളുടെ ധര്‍മാശുപത്രിയില്‍ തെര്‍മോമീറ്റര്‍ പോലുമില്ല; രോഗികള്‍ക്ക് മരുന്നുനല്‍കുന്നത് പനി പരിശോധിക്കാതെ

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനിച്ച് വിറച്ചെത്തുന്നവര്‍ക്ക് കടുത്ത ദുരിതം. ഡോക്ടര്‍മാര്‍ പനി പരിശോധിക്കുന്ന ഉപകരണത്തിന്റെ സഹായമില്ലാതെയാKasaragod, Kerala, news, General-hospital, Top-Headlines,No thermometer in General Hospital
കാസര്‍കോട്: (www.kasargodvartha.com 12.08.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനിച്ച് വിറച്ചെത്തുന്നവര്‍ക്ക് കടുത്ത ദുരിതം. ഡോക്ടര്‍മാര്‍ പനി പരിശോധിക്കുന്ന ഉപകരണത്തിന്റെ സഹായമില്ലാതെയാണ് മരുന്നു കുറിച്ച് കൊടുക്കുന്നത്. പനിയുടെ അളവ് കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി കൂടി പലരും ന്യൂമോണിയ പിടിപെടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു.

കഴിഞ്ഞ ദിവസം രാത്രി ഒ.പി വിഭാഗത്തില്‍ പനിയുമായെത്തിയ ഒരാള്‍ക്ക് യാതൊരു പരിശോധനയും നടത്താതെയാണ് ഡോക്ടര്‍ മരുന്നു കുറിച്ചു കൊടുത്തത്. രോഗി ഇക്കാര്യം ചോദിച്ചെങ്കിലും ആശുപത്രിയില്‍ പനി പരിശോധിക്കാനുള്ള ഉപകരണം കേടായിരിക്കുകയാണെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. പ്രതിദിനം 1000 നും 1200 നും ഇടയിലാണ് ഒ.പി വിഭാഗത്തില്‍ മാത്രം രോഗികളെത്തുന്നത്. ഉച്ചയ്ക്കു ശേഷം കാഷ്വാലിറ്റിയില്‍ മാത്രമാണ് പരിശോധന. ഇത്രയും രോഗികളെ പരിശോധിക്കാന്‍ കുറഞ്ഞത് അഞ്ചിലേറെ തെര്‍മോമീറ്ററെങ്കിലും ആവശ്യമുള്ള സ്ഥലത്താണ് ഒരു തെര്‍മോ മീറ്റര്‍ ഇല്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് കാസര്‍കോട് വാര്‍ത്ത ജനറല്‍ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഒരു തെര്‍മോമീറ്റര്‍ ഉണ്ടെന്നും മറ്റൊരു ഡിജിറ്റര്‍ തെര്‍മോമീറ്റര്‍ ഉണ്ടായിരുന്നത് കേടാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ആയിരക്കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രിയിലാണ് ഒരു തെര്‍മോമീറ്റര്‍ പോലും ഇല്ലെന്ന അവസ്ഥ വന്നിരിക്കുന്നത്. ഇത് കാസര്‍കോട്ടെ ആതുരാലയങ്ങളോട് സര്‍ക്കാരും ബന്ധപ്പെട്ടവരും കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണം.

Kasaragod, Kerala, news, General-hospital, Top-Headlines,No thermometer in General Hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, General-hospital, Top-Headlines,No thermometer in General Hospital