City Gold
news portel
» » » » » » » » » » അക്രമകാരികളെയും അധര്‍മകാരികളെയും ആശ്രയിച്ചു ഭരിക്കുന്ന കേന്ദ്ര - കേരള സര്‍ക്കാരുകള്‍ രാജ്യത്തിനാപത്ത്: ചെര്‍ക്കളം

kasargodvartha android application
കാസര്‍കോട്: (www.kasargodvartha.com 12.08.2017) അക്രമകാരികളെയും അധര്‍മകാരികളെയും ആശ്രയിച്ചു ഭരിക്കുന്ന കേന്ദ്ര കേരള ഗവണ്‍മെന്റുകള്‍ രാജ്യത്തിനാപത്താണെന്നും അവരെ ഒറ്റപ്പെടുത്താനും തിരുത്താനും നടത്തുന്ന സമരമുറകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ സമരസംഗമങ്ങളുടെ ഭാഗമായി കാസര്‍കോട് മണ്ഡലം തല സമര സംഗമം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഒപ്പുമരച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇന്ത്യ മുഴക്കെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുള്ള കേന്ദ്ര ഭരണം പിന്നോക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം അഴിച്ചു വിടുകയാണ്. എല്ലാ മേഖലയിലും അടിച്ചമര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ 1950 കളുടെ അവസാനത്തില്‍ ഇന്ദിരാഗാന്ധി ഉയര്‍ത്തിയ ഒരേയൊരിന്ത്യ ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യത്തിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ ബി ജെ പി ഭരണത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെട്ടപ്പോള്‍ കേരളത്തില്‍ അപകടത്തില്‍പെട്ടയാള്‍ ചികിത്സ ലഭിക്കാതെ മരിക്കാനിടയായത് അങ്ങേയറ്റം അപമാനകരമാണ്.

ഒരു കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പെടെ ഇന്ത്യക്ക് മാതൃകയായ കേരളം ഇന്ന് എല്ലാ രംഗത്തും പിറകോട്ടടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി നിലനിന്ന പാരമ്പര്യവും ഭരണഘടന അനുവദിച്ച അവകാശങ്ങളും ഹനിച്ച് കൊണ്ട് രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് വഴി നടത്തുന്നത്. ഏകാധിപത്യത്തിന്റെയും ദാര്‍ഷ്ഠ്യത്തിന്റെയും ഒരമ്മപ്പെറ്റ ഇരട്ട സന്ധതിയാണ് നരേന്ദ്ര മോഡിയും, പിണറായി വിജയനുമെന്ന് ചെര്‍ക്കളം പറഞ്ഞു. നിത്യോപയോഗ സാധന വില നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. ഓണ നാളടുത്തിട്ടും പച്ചക്കറിയുടെ ക്രമാതീതമായ വിലക്കയറ്റം തടയാനാകാതെ നിഷ്‌ക്രിയരായിരിക്കുന്നു. ക്രമസമാധാന തകര്‍ച്ചയില്‍ മാത്രമാണ് കേരളത്തിന്റെ ഗ്രാഫുയര്‍ന്നത്. മുട്ടിനു മുട്ടിനു ബാറുകള്‍ നല്‍കി കേരളത്തെ സമ്പൂര്‍ണ മദ്യ സംസ്ഥാനമാക്കി മാറ്റിയെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ദളിത് ലീഗ് നേതാവ് അയ്യപ്പന്‍ കോളാട് മുഖ്യ പ്രഭാഷണം നടത്തി. സി ടി അഹ് മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, മാഹിന്‍ കേളോട്ട്, സി ബി അബ്ദുല്ല, ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്ട്‌ള, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് ഇടനീര്‍, എ എ ജലീല്‍, പുണ്ഡരികാംക്ഷ, സാഹിന സലീം, മുംതാസ് സമീറ, സുഹ്‌റ കുംബഡാജെ, അഡ്വ. വി എം മുനീര്‍, മൊയ്തീന്‍ കൊല്ലംമ്പാടി, ബി കെ അബ്ദുസമദ് ചെങ്കള, പി ഡി എ റഹ് മാന്‍, പി എം മുനീര്‍ ഹാജി, കെ ബി കുഞ്ഞാമു ജിസ്തിയ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബദറുദ്ദീന്‍ താഷിം, അബൂബക്കര്‍ മാര്‍പ്പിനടുക്ക, ശംസുദ്ദീന്‍ കിന്നിംഗാര്‍, കെ ഷാഫി ഹാജി, അബ്ബാസ് ഹാജി കാറഡുക്ക, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, മുത്തലിബ് പാറക്കെട്ട്, ഇ ആര്‍ ഹമീദ്, സലാം കന്യപ്പാടി, സകീര്‍ കുമ്പള, ഷാഫി അലക്കോട്, ഹംസ മുക്കോട്, ഷാഫി എന്നിവര്‍ സംബന്ധിച്ചു.

ബി ജെ പിയോട് കടക്ക് പുറത്തെന്ന് പിണറായി വിജയന് പറയാന്‍ കഴിയാത്തയവസ്ഥ: എം സി ഖമറുദ്ദീന്‍

കാഞ്ഞങ്ങാട്: ബി ജെ പിയോട് കടക്ക് പുറത്തെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയാത്ത രാഷ്ട്രീയാവസ്ഥയാണുള്ളതെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നോര്‍ത്ത് കോട്ടച്ചേരിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേന്ദ്രം ഭരിക്കുന്ന ബി ജെ പി പേടിപ്പിച്ചപ്പോള്‍ തന്നെ അവര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ സി പി എം നിര്‍ത്തുകയായിരുന്നു. മുസ്ലിം വോട്ട് ലക്ഷ്യം വെച്ചാണ് സി പി എം ബി ജെ പിയെ ആക്രമിക്കുന്നത്. ലോകം ഭരിച്ച സേച്ഛാധിപതികള്‍ക്കെല്ലാം വീഴ്ച സംഭവിച്ച കാര്യം നരേന്ദ്ര മോഡിയോര്‍ക്കുന്നത് നല്ലതാണെന്നും ഖമറുദ്ദീന്‍ കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം പി ജാഫര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ സി എം ഖാദര്‍ ഹാജി, മറ്റു മണ്ഡലം ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി, കെ പി മുഹമ്മദ്, എ സി എ ലത്വീഫ്, ടി റംസാന്‍, പി എം ഫാറൂഖ്, പുഞ്ചാവി കുഞ്ഞാമദ്, എം ഇബ്രാഹിം, കെ കെ ജാഫര്‍, മുബാറക് ഹ സൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, കെ കെ കുഞ്ഞു മൊയ്തു, സി എം കെ കള്ളാര്‍, അബ്ദുല്ല മാസ്റ്റര്‍ കള്ളാര്‍, യു വി മുഹമ്മദ് കുഞ്ഞി, റഹ് മാന്‍ പാറപ്പള്ളി, ഇബ്രാഹിം പാണത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, ഷംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദറുദ്ദീന്‍, അഷ്‌റഫ് ബാവനഗര്‍, അബ്ദുല്ല പടന്നക്കാട്, ഇക്ബാല്‍ വെള്ളിക്കോത്ത്, ആബിദ് ആറങ്ങാടി, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, ജാഫര്‍ കല്ലംച്ചിറ, സ്വാദിഖുല്‍ അമീന്‍, ഹംസ മുക്കൂട്, ഇല്യാസ് ബല്ല, ടി അബൂബക്കര്‍ ഹാജി, പി പി നസീമ, ഖദീജ ഹമീദ്, ടി കെ സുമയ്യ, സക്കീന യൂസുഫ്, ഷീബ ഉമ്മര്‍, ഹാജറ അഷ്‌റഫ്, കുഞ്ഞാമി എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim-league, Protest, Inauguration, Cherkala, IUML, Kasaragod, Kanhangad, M.C.Khamarudheen, State and Central Government.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date