city-gold-ad-for-blogger
Aster MIMS 10/10/2023

കാമുകനൊത്തുള്ള വിവാഹം നടന്നില്ല; ഒരു മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കാമുകന്റെ വീട്ടിലെത്തി തൂങ്ങിമരിച്ചു

കാസര്‍കോട്: (www.kasargodvartha.com 23.08.2017) കാമുകനൊത്തുള്ള വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തില്‍ ഒരു മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാമുകന്റെ വീട്ടിലെത്തി തൂങ്ങിമരിച്ചു. ബേക്കലിലെ നിരോഷ ബാലകൃഷ്ണനാണ് (30) ബുധനാഴ്ച വൈകിട്ടോടെ ഒരവങ്കര കടവത്തെ കാമുകന്റെ വീട്ടിലെത്തി തൂങ്ങിമരിച്ചത്.

കാമുകനൊത്തുള്ള വിവാഹം നടന്നില്ല; ഒരു മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കാമുകന്റെ വീട്ടിലെത്തി തൂങ്ങിമരിച്ചു

ജൂലൈ 16ന് വൈകിട്ട് യുവതി കാമുകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ കുടുംബക്കാർ സമ്മതം മൂളാത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ  രക്ഷപ്പെടുത്തി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ യുവതി ആഴ്ചകള്‍ക്കു ശേഷം കാമുകന്റെ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള ഭാഗത്തെ വരാന്തയില്‍ തൂങ്ങിമരിച്ചത്.

ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. തുടര്‍ന്ന് മുംബൈയിലേക്ക് പോയ ഇവര്‍ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തുകയും പോലീസ് ഇടപെട്ട് യുവതിയെ സ്വന്തം വീട്ടിലാക്കുകയും ചെയ്തു. ഇതിന് ശേഷം കാമുകന്റെ ഭാര്യ പിണങ്ങിപ്പോയി. പിന്നീട് ഭാര്യ പിണക്കം മാറി തിരിച്ചെത്തിയതോടെയാണ് യുവതി വിവാഹാവശ്യം ഉന്നയിച്ച് വീണ്ടും കാമുകന്റെ സഹോദരന്റെ വീട്ടിലെത്തിയതും, ആത്മഹത്യയ്ക്ക് ശ്രമിച്ചതും.

അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ പോയെങ്കിലും യുവതി പരാതി ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Hanged, Death, Woman, Lover, Love, Police, House, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL