city-gold-ad-for-blogger
Aster MIMS 10/10/2023

ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടെ കവര്‍ന്നു; ബസ് നേരെ സ്റ്റേഷനിലേക്കെടുത്ത് യാത്രക്കാരെ പരിശോധിച്ചു, എന്നിട്ടും സ്വര്‍ണം കിട്ടിയില്ല

കാസര്‍കോട്: (www.kasargodvartha.com 18.08.2017) ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടയില്‍ കവര്‍ന്നു. ഉദുമയിലെ പ്രിയ ജ്വല്ലറി വര്‍ക്‌സ് ഉടമയായ കളനാട്ടെ പി പി വേലായുധന്റെ 11 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വേലായുധന്‍ ഉദുമയില്‍ നിന്നാണ് കെ എസ് ആര്‍ ടി സി ബസില്‍ കയറിയത്. ഇടുവുങ്കാലില്‍ ബസിറങ്ങിയപ്പോഴാണ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന 11 ഗ്രാം സ്വര്‍ണം മോഷണം പോയതായി വ്യക്തമായത്.

വേലായുധന്‍ യാത്ര ചെയ്ത സമയം ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. സ്വര്‍ണം കാണാനില്ലെന്ന് വ്യക്തമായതോടെ വേലായുധന്‍ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നു. മേല്‍പ്പറമ്പിലെത്തിയപ്പോള്‍ ബസ് വേലായുധന്‍ കൈകാണിച്ച് നിര്‍ത്തുകയും ഡ്രൈവറെയും കണ്ടക്ടറെയും വിവരമറിയിക്കുകയും ചെയ്തു. ബസ് ജീവനക്കാര്‍ ബസ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയും സ്റ്റേഷന്‍ പരിസരത്തുവെച്ച് പോലീസ് മുഴുവന്‍ യാത്രക്കാരെയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല.

ക്ഷേത്ര സംബന്ധമായ ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമാണ് അപഹരിക്കപ്പെട്ടതെന്ന് വേലായുധന്‍ പറയുന്നു.

ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടെ കവര്‍ന്നു; ബസ് നേരെ സ്റ്റേഷനിലേക്കെടുത്ത് യാത്രക്കാരെ പരിശോധിച്ചു, എന്നിട്ടും സ്വര്‍ണം കിട്ടിയില്ല

ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടെ കവര്‍ന്നു; ബസ് നേരെ സ്റ്റേഷനിലേക്കെടുത്ത് യാത്രക്കാരെ പരിശോധിച്ചു, എന്നിട്ടും സ്വര്‍ണം കിട്ടിയില്ല

ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടെ കവര്‍ന്നു; ബസ് നേരെ സ്റ്റേഷനിലേക്കെടുത്ത് യാത്രക്കാരെ പരിശോധിച്ചു, എന്നിട്ടും സ്വര്‍ണം കിട്ടിയില്ല

ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടെ കവര്‍ന്നു; ബസ് നേരെ സ്റ്റേഷനിലേക്കെടുത്ത് യാത്രക്കാരെ പരിശോധിച്ചു, എന്നിട്ടും സ്വര്‍ണം കിട്ടിയില്ല

കൂടുതൽ ചിത്രങ്ങൾ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, gold, Bus, Police, KSRTC, Jewellery worker's gold robbed while bus travelling

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL