city-gold-ad-for-blogger
Aster MIMS 10/10/2023

ജനകീയനായി ജീവിച്ച കെ.എം.കെ റഷീദ്

(www.kasargodvartha.com 12.08.2017) ഐ എന്‍ എല്‍ നേതാവും ജനകീയനുമായ കെ എം കെ. കളനാടിന്റെ വിയോഗം നാടിന്റെ തീരാനഷ്ടമാണ്. ഒരായുഷ്‌കാലം മുഴുവനും ഒരു പ്രദേശത്തിന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ട് ജനകീയനായി ജീവിച്ച കെ.എം.കെ റഷീദ് പുത്തന്‍ തലമുറയ്ക്ക് പാഠമാകേണ്ട ഒരുപാട് അനുഭവങ്ങള്‍ ബാക്കി വെച്ചാണ് യാത്രയായത്. ജീവിതത്തില്‍ മുറുകെ പിടിച്ച ആദര്‍ശം കൈവിടാന്‍ റഷീദ് ഒരിക്കലും തയ്യാറായിരുന്നില്ല. ഒരു സുവര്‍ണ്ണകാലത്ത് തങ്ങളുടേതായ സാന്നിദ്ധ്യം അടയാളപ്പെടുത്തിയവരെല്ലാം ഓരോരുത്തരായി കൊഴിഞ്ഞു പോവുമ്പോഴും ഐ.എന്‍ എല്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോടൊപ്പം നിലകൊണ്ട് അന്ത്യശ്വാസം വലിക്കും വരെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭൂരിഭാഗം സഹപ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പോകുമ്പോഴും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ ആശയ ആദര്‍ശവും നിശ്ചയദാര്‍ഡ്യവും മുറുകെ പിടിച്ച് കൊണ്ട് കരുത്തനായ ഒരു പ്രാദേശിക നേതാവായി മാത്രം ചുരുങ്ങാന്‍ ശ്രമിച്ച റഷീദിന്റെ എളിമ വളര്‍ന്നു വരുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പാഠമാണ്.

സ്വന്തം രാഷ്ട്രീയ ആദര്‍ശം മുറുകെ പിടിക്കുമ്പോഴും മറ്റു രാഷ്ട്രീയ കക്ഷികളോട് വിരോധമോ വിദ്വേഷമോ മുഷിപ്പിക്കുന്ന ഒരു വാക്ക് പോലും പറയാതിരിക്കാന്‍ റഷീദ് അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നു മാത്രമല്ല മറ്റുള്ള രാഷ്ട്രീയ കക്ഷിയിലെ മുഴുവന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും സ്നേഹവും സൗഹാര്‍ദ്ദവും ബഹുമാനവും വാത്സല്യവും മരണം വരെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ചെമ്മനാട് പഞ്ചായത്തിന്റെ മണ്ണില്‍ നന്മ മാത്രം വിളയണമെന്ന അതിയായ ആഗ്രഹം പുലര്‍ത്തിയ വ്യക്തി എന്നതിലുപരി സമ്പന്നനെയും സാധാരണക്കാരനെയും ഒരു പോലെ കാണാനും ആരുടെ മുന്നിലും പക്ഷപാതമില്ലാതെ കാര്യങ്ങള്‍ വെട്ടി തുറന്നു പറയാനും യാതൊരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല. കൗശലക്കാരായ രാഷ്ട്രീയക്കാര്‍ അവരുടെ വളര്‍ച്ചയ്ക്കു വേണ്ടി സ്വന്തം പ്രവര്‍ത്തകരെപോലും തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ റഷീദിനെ പോലുള്ള നേതാക്കളുടെ സേവനങ്ങള്‍ മറക്കാന്‍ കഴിയില്ല.

മരണം ഏതൊരാളെയും തേടിയെത്തുന്ന ഒരവസ്ഥയാണെങ്കിലും ചില മരണങ്ങള്‍ നമ്മുക്ക് നല്‍കുന്ന വ്യഥ മനസില്‍ എപ്പോഴും ഒരു മുറിവായി നിലകൊള്ളുന്നു. ഒന്നുമില്ലെങ്കിലും കെ എം കെ റഷീദ് ഐ.എന്‍.എല്‍ പാര്‍ട്ടിയുടെ എന്തൊക്കെയോ ആയിരുന്നു എന്ന തിരിച്ചറിവ് നല്‍കുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതവും കൊണ്ടാണ്. ഇത് നമുക്ക് മാതൃകയാക്കാവുന്നതാണ്. ഇനിയുള്ള നാളുകളില്‍ വെറും ഓര്‍മ്മ മാത്രമായി തീര്‍ന്ന കെ.എം.കെ റഷീദ് കാത്തു സൂക്ഷിച്ച ജീവിത മൂല്യങ്ങള്‍ വരും തലമുറ തിരിച്ചറിയേണ്ടിയിരിക്കുന്നു. കളനാടിന്റെ തേങ്ങലായി എന്നും കെ.എം.കെ ജനമനസില്‍ കുടികൊള്ളുക തന്നെ ചെയ്യും...

അനുസ്മരണം- കെ.എസ് സാലി കീഴൂര്‍

ജനകീയനായി ജീവിച്ച കെ.എം.കെ റഷീദ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Death, INL, Leader, Remembrance, INL Leader KMK Rashid no more. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL