Join Whatsapp Group. Join now!
Aster MIMS 10/10/2023

കാമുകനെ കാണാതിരിക്കാന്‍ ബന്ധുവീട്ടിലേക്ക് മാറ്റിയ ഡിഗ്രി വിദ്യാര്‍ത്ഥിനി അവിടെ നിന്നും കാമുകനോടൊപ്പം വീടുവിട്ടു

കാമുകനെ കാണാതിരിക്കാന്‍ ബന്ധുവീട്ടിലേക്ക് മാറ്റിയ ഡിഗ്രി വിദ്യാര്‍ത്ഥിനി അവിടെ നിന്നും കാമുകനോടൊപ്പം വീടുവിട്ടു. പാലക്കുന്നിലെ ശശിയുടെ മകള്‍ ശരണ്യ (20) യാണ് പാലക്കുന്നിലെ Kasaragod, Kerala, news, Kanhangad, Hosdurg, Uduma, Palakunnu, Love, complaint, Police, Investigation, Girl eloped with lover
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2017) കാമുകനെ കാണാതിരിക്കാന്‍ ബന്ധുവീട്ടിലേക്ക് മാറ്റിയ ഡിഗ്രി വിദ്യാര്‍ത്ഥിനി അവിടെ നിന്നും കാമുകനോടൊപ്പം വീടുവിട്ടു. പാലക്കുന്നിലെ ശശിയുടെ മകള്‍ ശരണ്യ (20) യാണ് പാലക്കുന്നിലെ ഒരു യുവാവിനൊപ്പം വീടുവിട്ടത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കുന്നിലെ യുവാവുമായി ശരണ്യയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശരണ്യയെ കാഞ്ഞങ്ങാട് വാഴുന്നോറോടിയിലെ അമ്മയുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഞായറാഴ്ച രാവിലെ ശരണ്യ വീടുവിട്ടത്. പോലീസ് അന്വേഷണത്തില്‍ പാലക്കുന്നിലെ യുവാവിനൊപ്പം പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Hosdurg, Uduma, Palakunnu, Love, complaint, Police, Investigation, Girl eloped with lover