Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരസഭാ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബൈയില്‍ കാറില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

കാസര്‍കോട് നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബൈയില്‍ അപകടത്തില്‍ പെട്ട് മരിച്ചു. 2005 - 2010 കാലയളവില്‍ കാസര്‍കോട് കടപ്പുറം 37-ാം വാര്‍ഡ് ബി ജെ പി കൗണ്‍സിലറായിരുന്ന Dubai, Accident, Death, Obituary, Car, BJP, Municipality, Gulf, Sunitha.
ദുബൈ: (www.kasargodvartha.com 16.08.2017) കാസര്‍കോട് നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ ഷാര്‍ജയില്‍ അപകടത്തില്‍ പെട്ട് മരിച്ചു. 2005 - 2010 കാലയളവില്‍ കാസര്‍കോട് കടപ്പുറം 37-ാം വാര്‍ഡ് ബി ജെ പി കൗണ്‍സിലറായിരുന്ന നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തന്റെ ഭാര്യ സുനിത (40) യാണ് മരിച്ചത്.


ബുധനാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ ദൈദ് റോഡിലായിരുന്നു അപകടമുണ്ടായത്. ഭര്‍ത്താവ് പ്രശാന്തനും, സഹോദരനും അമ്മാവനും അടക്കമുള്ളവര്‍ ഗള്‍ഫിലാണ്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ സുനിത തെരുവ് വിളക്കില്‍ തലയടിച്ചാണ് മരിച്ചതെന്നാണ് വിവരം. കാറില്‍ കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാളി യുവതി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുനിത താമസിക്കുന്ന ഫ്‌ളാറ്റില്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാല്‍ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് സുനിത കാറിന്റെ ഡോര്‍ തനിയെ തുറന്ന് പുറത്തേക്ക് തെറിച്ചുവീണത്. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചതോടെയാണ് കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്.

അഞ്ചു വര്‍ഷമായി ദുബൈയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തു വരികയായിരുന്നു സുനിത. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് പ്രശാന്തന്‍ ദുബൈയിലേക്ക് പോയത്. നേരത്തെ ഉദുമ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയായും സുനിത മത്സരിച്ചിരുന്നു. മക്കള്‍: സംഗീത് പ്രശാന്ത് (17), സഞ്ജന പ്രശാന്ത് (14). മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Accident, Death, Obituary, Car, BJP, Municipality, Gulf, Sunitha, Ex Municipal councilor dies in accident .