city-gold-ad-for-blogger
Aster MIMS 10/10/2023

സന ഫാത്വിമയുടെ അനുജത്തി ഷിബയെ കൊഞ്ചിക്കുന്ന മന്ത്രിയുടെയും കലക്ടറുടെയും ചിത്രം വൈറലായി

രാജപുരം: (www.kasargodvartha.com 17/08/2017) തേങ്ങലൊടുങ്ങാത്ത വീട്ടില്‍ സന ഫാത്വിമയുടെ അനുജത്തി ഷിബയെ കൊഞ്ചിക്കുന്ന മന്ത്രിയുടെയും കലക്ടറുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മന്ത്രിയും കലക്ടറും കഴിഞ്ഞ ദിവസം പാണത്തൂരിലെ സനയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സനയുടെ സഹോദരിയായ ഒമ്പതുമാസം പ്രായമുള്ള ഷിബയെ മന്ത്രിയും കലക്ടറും ലാളിക്കുന്ന ചിത്രം കൂടി നിന്നവരില്‍ സിനു ബന്തടുക്ക എന്ന് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വൈകുന്നേരമാണ് അങ്കണ്‍വാടി വിട്ട് മാതാവിനോടൊപ്പം വീട്ടില്‍ എത്തിയ സന ഫാത്വിമയെ വീടിന് സമീപത്തെ ഓവുചാലില്‍ വീണ് കാണാതായത്. ആറുദിവസത്തിന് ശേഷം പവിത്രങ്കയം പുഴയിലേക്ക് വീണ് കിടന്ന മരച്ചില്ലയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ മന്ത്രിക്കും കലക്ടര്‍ക്കും പിതാവ് ഇബ്രാഹിമിനെയും മാതാവ് ഹസീനയെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു. സനയുടെ സഹോദരി ഷിബയെ മന്ത്രിയും കലക്ടറും കോരിയെടുത്ത് ലാളിച്ചു.

സന ഫാത്വിമയുടെ അനുജത്തി ഷിബയെ കൊഞ്ചിക്കുന്ന മന്ത്രിയുടെയും കലക്ടറുടെയും ചിത്രം വൈറലായി

മന്ത്രിയും കലക്ടറും എത്തിയപ്പോള്‍ പിതാവ് ഇബ്രാഹിമിന്റെയും മറ്റു ബന്ധുക്കളുടെയും ദുഖം അണപൊട്ടി. സനയുടെ വേര്‍പാട് തീര്‍ത്ത നൊമ്പരം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു കുടുംബം. മന്ത്രിയും കലക്ടറും എത്തിയപ്പോള്‍ അത് കുടുംബത്തിന് വലിയൊരു ആശ്വാസമായി. ആശ്വാസ വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരുന്നതല്ലെങ്കിലും കുടുംബത്തിനുണ്ടായ നഷ്ടം മന്ത്രിയുടെയും കലക്ടറുടെയും വാക്കുകളില്‍ നിറഞ്ഞു. കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം കൈമാറിയാണ് മന്ത്രിയും കലക്ടറും മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Rajapuram, Kasaragod, Kerala, District Collector, Revenue Minister, Visit, House, River, District collector and revenue minister visites Sana Fathima's house.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL