city-gold-ad-for-blogger
Aster MIMS 10/10/2023

ബിജെപിയിലെ കോഴ വിവാദം; പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ വിവാദ ഭാഗങ്ങളില്ലെന്ന് സൂചന, കുമ്മനത്തിന്റെ സഹായിയുടെ പേര് വെട്ടി, പണം കണ്‍സള്‍ട്ടന്‍സി ഫീസായി തിരുത്തി

തിരുവനന്തപുരം: (www.kasargodvartha.com 13.08.2017) മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്രത്തിന് നല്‍കിയ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തതായി സൂചനകള്‍. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ സഹായിയുടെ പേര് റിപോര്‍ട്ടില്‍ നിന്നും വെട്ടിയതായാണ് റിപോര്‍ട്ട്. പണം വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസായും തിരുത്തിയതായാണ് വിവരം.

സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍ നേരിട്ട് ഡല്‍ഹിയിലെത്തിയാണ് റിപോര്‍ട്ട് സമര്‍പിച്ചത്. അതേസമയം തിരുത്തുംമുമ്പുള്ള റിപോര്‍ട്ട് അന്വേഷണ കമ്മീഷനിലെ ഒരംഗം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറിയിരുന്നു. അതിനാല്‍ രണ്ട് റിപോര്‍ട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്ര നേതൃത്വം അന്വേഷിക്കും.

നേരത്തെ റിപോര്‍ട്ട് ചോര്‍ത്തി എന്ന കാരണത്താല്‍ സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് റിപോര്‍ട്ട് തിരുത്തി കേന്ദ്രനേതൃത്വത്തിന് കൈമാറിയ സംഭവവുമുണ്ടായിരിക്കുന്നത്.
ബിജെപിയിലെ കോഴ വിവാദം; പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ വിവാദ ഭാഗങ്ങളില്ലെന്ന് സൂചന, കുമ്മനത്തിന്റെ സഹായിയുടെ പേര് വെട്ടി, പണം കണ്‍സള്‍ട്ടന്‍സി ഫീസായി തിരുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, news, Top-Headlines, BJP, Report, Controversy over BJP party investigation commission report on medical scam

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL