city-gold-ad-for-blogger
Aster MIMS 10/10/2023

ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

കുമ്പള: (www.kasargodvartha.com 12.08.2017) ദര്‍സില്‍ പഠിക്കുന്ന ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മാതാവ് ആഇശയുടെ ചേതനയറ്റ മൃതദേഹം. പുത്തിഗെ എ.കെ.ജി നഗറില്‍ താമസിക്കുന്ന ആഇശ (52)യെ ശനിയാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആഇശ തനിച്ചാണ് താമസം. ഹൃദയസംബന്ധമായ അസുഖം ആഇശയ്ക്കുള്ളതായി മകന്‍ മുഹമ്മദ് ബാസിത്ത് (19) പറയുന്നു. കര്‍ണാടക സ്വദേശികളായ ആഇശയും മകനും ഏതാനും വര്‍ഷം മുമ്പാണ് പുത്തിഗെയില്‍ താമസം തുടങ്ങിയത്.

ഇടക്കിടെ വിവാഹ വീടുകളിലും മറ്റും ജോലിക്കായി ആഇശ വീടുപൂട്ടി പോകാറുണ്ട്. ഇങ്ങനെ പോയതായിരിക്കാമെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. ഇതിനിടെ ശനിയാഴ്ച രാവിലെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. എത്ര വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍പക്കക്കാരോട് അന്വേഷിക്കുകയും വീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ആഇശയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുമ്പള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് കുമ്പള എസ് ഐ ജയശങ്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരണ വിവരമറിഞ്ഞത് ദര്‍സില്‍ പഠിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍

ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Postmortem, House, Death, Ayisha's death; dead body send for postmortem

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL