Join Whatsapp Group. Join now!
Aster MIMS 10/10/2023

സമൂഹ വിവാഹം അറൂസ്; ലോഗോ പ്രകാശനം ചെയ്തു

കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനസിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമൂഹ വിവാഹം ആറൂസ് 2017 -ന്റെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖന്‍ ഖത്തര്‍ സാലിഹ് ഹാജി Kasaragod, Kerala, news, Logo, Release, Aroos 2017 logo released
പള്ളിക്കര: (www.kasargodvartha.com 18.08.2017) കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമൂഹ വിവാഹം അറൂസ് 2017 -ന്റെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖന്‍ ഖത്തര്‍ സാലിഹ് ഹാജി ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാലിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ആറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.എച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ കെ ഇ എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. കല്ലിങ്കാല്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ അല്‍ മുനവ്വരി പ്രാര്‍ത്ഥനയും ഉത്‌ബോധന പ്രസംഗവും നടത്തി.

എ കെ മുഹമ്മദ് കുഞ്ഞി ഹാജി, ജസീം പി.കെ, അബൂബക്കര്‍ കല്ലിങ്കാല്‍, സി.എച്ച് അബ്ബാസ്, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, ഹംസ കളരി, റാഷിദ് കല്ലിങ്കാല്‍, കുനിഞ്ഞബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Logo, Release, Aroos 2017 logo released