Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓള്‍ ഇന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍ നടത്തി

എസ്‌കെഎസ്എസ്എഫ് മുട്ടുന്തല ശംസുല്‍ ഉലമാ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഓഡിഷന്‍ കാഞ്ഞKasaragod, Kerala, news, Kanhangad, Competition, All India Hifzul Quran Audition conducted
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.08.2017) എസ്‌കെഎസ്എസ്എഫ് മുട്ടുന്തല ശംസുല്‍ ഉലമാ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഓഡിഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. മുട്ടുംന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു.

ഓഡിഷന്‍ റൗണ്ടില്‍ കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, ഭോപ്പാല്‍, ബീഹാര്‍, മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 170 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറിമാരായ കെ.യു ദാവൂദ് ചിത്താരി, ബഷീര്‍ ആറങ്ങാടി, ട്രഷറര്‍ പാലക്കി കുഞ്ഞഹ് മദ് ഹാജി, ന്യൂനപക്ഷ സമിതി കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞി, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജാഫര്‍, മഹ് മൂദ് മുറിയനാവി, റസാഖ് തായാലക്കണ്ടി, എസ്‌കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഫൈസി ആറങ്ങാടി, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ശറഫുദ്ദീന്‍ കുണിയ, സെക്രട്ടറി റംഷീദ് കല്ലൂരാവി, കാഞ്ഞങ്ങാട് യതീംഖാന ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ആവിക്കല്‍, സുന്നി സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്ല മുട്ടുന്തല, അജാനൂര്‍ റേഞ്ച് സെക്രട്ടറി അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാട്,  റഷീദ് കല്ലിങ്കാല്‍, ഒരുമ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഹാറൂണ്‍ ചിത്താരി, എം എസ് എസ് ജില്ലാ പ്രസിഡന്റ് പി എം നാസര്‍, എം ബി ഹനീഫ്, സി പി സുബൈര്‍, സുറൂര്‍ മൊയ്തു ഹാജി, പി എച്ച് ഷരീഫ്, റഷീദ് മുട്ടുംന്തല, അബ്ദുല്‍ ഖാദര്‍ ഹാജി റഹ് മത്ത്, മൊയ്തു മമ്മു ഹാജി, പാറക്കാട്ട് മുഹമ്മദ് ഹാജി, മാട്ടുമ്മല്‍ അബ്ദുല്ല, ബദ്‌റുദ്ദീന്‍ സണ്‍ലൈറ്റ്, അബ്ദുല്‍ അസീസ് ബദരി, കെ എം ബഷീര്‍, ഇല്യാസ് പി.പി, അബ്ദുല്ല മീലാദ്, ഇസ്ഹാഖ് റഹ് മാന്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ഫൈസല്‍ വടകരമുക്ക് എന്നിവര്‍ സംബന്ധിച്ചു.

ഹാഫിള് മുഹമ്മദ് ചിത്താരി ഖിറാഅത്ത് നടത്തി. ഖത്തീബ് മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ പ്രാര്‍ത്ഥന നടത്തി. മുട്ടുംന്തല ശാഖാ എസ്‌കെഎസ്എസ്എഫ് സെക്രട്ടറി കെ ടി റിസ് വാന്‍ സ്വാഗതവും വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍വീനര്‍ എം എ റഹ് മാന്‍ നന്ദിയും പറഞ്ഞു. അനുഗ്രഹം 2017 പരിപാടിയുടെ ഭാഗമായാണ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുന്നത്. 28 ന് മുട്ടുന്തല ഷെയ്ഖ് ഇസ്ഹാഖ് നഗറില്‍ ഖുര്‍ആന്‍ ഹിഫ്‌ള് ഫൈനല്‍ മത്സരം നടക്കും. ഈ മാസം 26 ന് നവാസ് മന്നാനിയും 27 ന് നൗഷാദ് ബാഖവി ചിറയിന്‍കീഴും മുട്ടുന്തലയില്‍ പ്രഭാഷണം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Competition, All India Hifzul Quran Audition conducted