ഉറങ്ങാന്‍ കിടന്ന അഭിഭാഷകന് കുളത്തില്‍ മരിച്ച നിലയില്‍
Aug 20, 2017, 12:28 IST
മഞ്ചേശ്വരം:(www.kasargodvartha.com 20/08/2017) ഉറങ്ങാന്‍ കിടന്ന അഭിഭാഷകന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. മംഗളൂരുവിലെ അഭിഭാഷകനും പൈവളിഗെ കുരുടപദവ് സ്വദേശിയുമായ സദാശിവ റാവു (55) വിനെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു സദാശിവറാവു. ശനിയാഴ്ച രാവിലെ രാവിലെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അഭിഭാഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മംഗല്പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഭിഭാഷകന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
വാസുദേവ റാവു ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കള്‍: പൂജ, ശ്രീജ. സഹോദരങ്ങള്‍: വെങ്കട്ടരാമണ, സീതാരാമ, വിദ്യ, ശ്യാമള, ജയലക്ഷ്മി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Death, Deadbody, Police, Postmortem, Investigation,
Keywords: News, Manjeshwaram, Kasaragod, Kerala, Death, Deadbody, Police, Postmortem, Investigation,