city-gold-ad-for-blogger
Aster MIMS 10/10/2023

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ദേളി: (www.kasargodvartha.com 15.08.2017) ദേളി ജാമിഅ സഅദിയ്യയില്‍ സ്ഥാപനമേധാവികളും അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സമുചിതമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് ആക്ടിംഗ് പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ദേശീയ പതാക ഉയര്‍ത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ ഷാനവാസ് അഭിവാദ്യം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം ആശംസിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ജഅ്ഫര്‍ സ്വാദിഖ് സഅദി, അഹ് മദ് കബീര്‍ എന്നിവര്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കന്നട സമാജം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സപ്ലിമെന്റ് സൈദലവി ഖാസിമി കുട്ടശ്ശേരി അബ്ദുല്ല ബാഖവിക്ക് നല്‍കിയും ശുചിത്വ കാ്യമ്പെയിന്‍ ലോഗോ സ്വാലിഹ് സഅദി ലത്വീഫ് സഅദി കൊട്ടിലക്ക് നല്‍കിയും പ്രാകാശനം ചെയ്തു. ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, കെ.എസ്. മുഹമ്മദ് മുസ്തഫ, ഫാളില്‍ സഅദി, ഹമീദ് സഅദി, അന്‍വര്‍ സഖാഫി, ഉസ്മാന്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ സഅദി തുവ്വൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


ഐവയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐവയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഹമ്മദലി നാങ്കി പതാക ഉയര്‍ത്തി. മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് ഐവ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അഷ്‌റഫ് കേളംഗയം, ഷാഫി എ നെല്ലിക്കുന്ന്, മാനേജര്‍മാരായ സിദ്ദീഖ്, അന്‍സാര്‍, റിനാസ് എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ മെഹറൂഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിനുദ, ശില്‍പ, നിത്യ, മാലതി, അശ്വതി എന്നിവര്‍ ദേശഭക്തി ഗാനമാലപിച്ചു. ചൊവ്വാഴ്ച ഷോറൂം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും പായസവും മധുരപലഹാരവും വിതരണം ചെയ്യും.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നെക്രാജെ ശാഖ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ചെങ്കള: ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നെക്രാജെ ശാഖ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇബ്രാഹിം കോളാരി ഉദ്ഘടനം ചെയ്തു. ശാഖ ജനറല്‍ സെക്രട്ടറി ഷിഹാബ് കോളാരി പതാക ഉയര്‍ത്തി. ആഷിഫ് പിഎം സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം സിയാദ് കോളാരി 'ലാകോണ്‍വിവെന്‍സിയ' എന്ന വിഷയത്തില്‍ സംസാരിച്ചു. ഇബ്രാഹിം സഹല്‍, റാസിഖ് കോളാരി പ്രസംഗിച്ചു. ആരിഫ് കോളാരി, ലത്വീഫ് കാന്തനടുക്കം, റിയാസ്, നിസാര്‍ കോളാരി, മുഹ് മിന്‍ പിലാങ്കട്ട, ഹനീഫ് സഖാഫി, അസീസ് പി എം, ശബാബ് തുരുത്തി, മനീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ജി എച്ച് എസ് എസ് അംഗഡിമുഗറില്‍ നടന്ന സ്വാതന്ത്രദിന ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അഷോക ബാഡൂര്‍ പതാക ഉയര്‍ത്തുന്നു

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ബോവിക്കാനം ജമാഅത്ത് അല്‍- അമീന്‍ യൂത്ത് ഫെഡറേഷന്‍ സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അല്‍-അമീന്‍ പ്രസിഡണ്ട് ഷരീഫ് മുഗു പതാക ഉയര്‍ത്തുന്നു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കുമ്പള ഇമാം ഷാഫി അക്കാദമിയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വൈസ് പ്രസിഡണ്ട് ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് പതാക ഉയര്‍ത്തുന്നു

അല്‍ഹുദ കോട്ടക്കുന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഉദുമ: ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്ന് അല്‍ഹുദാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വതന്ത്ര്യ ദിനാഘോഷവും പുതിയ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനവും നടന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സൈനബ അബൂബക്കര്‍ മാലിന്യ വിമുക്ത കേരളം എന്ന പ്രതിജ്ഞ ചെല്ലിക്കൊടുത്തു കൊണ്ട് ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നല്ല ഒരു നാളേക്കുള്ള കാരുണ്യ കലവറ ആവട്ടെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെന്ന് സൈനബ അബൂബക്കര്‍ പറഞ്ഞു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

പ്രസിഡന്റ് നസീര്‍ കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണവും ചെയ്തു. നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും, പര സഹായങ്ങളും നടത്തുന്നതിനാണ് ക്ലബ്ബ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് പ്രസിഡന്റ് നസീര്‍ പറഞ്ഞു. ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നാട്ടില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും, അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സേഫ്റ്റി മിറര്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

പരിപാടിയില്‍ മുഹമ്മദ് കുഞ്ഞി, റഫീഖ്, ജംഷീര്‍, ബഷീര്‍, സമീര്‍, ശബാബ് എന്നിവര്‍ സംസാരിച്ചു. സത്താര്‍ കോട്ടക്കുന്ന് സ്വാഗതവും ഹസന്‍ അര്‍ഷാദ് നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ബദിയടുക്ക: ബദിയടുക്ക ഗ്രീന്‍ ഫാല്‍കന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അംഗന്‍വാടിയില്‍ മധുരപലഹാര വിതരണവും നടത്തി.

മൂസ സാജിദ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കൊടിഞ്ചി, ക്ലബ് ഉപദേശക സമിതി അംഗം സക്കീര്‍ ബദിയടുക്ക, ജസീല്‍ മുഹമ്മദ്, ബി ഷാനവാസ്, അലന്‍ പി ജോസഫ്, ബി എച്ച് അഫ്രീദി, മുസമ്മില്‍, സമീര്‍, ദില്‍ഷാദ് ഷിയാബ്, മഷൂദ്, അമീര്‍ ഷംസീര്‍, മഖ്ബൂല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

ആലൂര്‍: ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു. രാവിലെ എട്ടു മണിക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ കടവില്‍ പതാകയുയര്‍ത്തി. അഫ്‌സല്‍ സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് നടന്ന യോഗം ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ കടവിലിന്റെ അധ്യക്ഷതയില്‍ സദര്‍ മുഅല്ലിം മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. എ.ടി അബൂബക്കര്‍, ഇസ്മാഈല്‍ മാസ്റ്റര്‍, ടി.എ മഹ് മൂദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല ആലൂര്‍, ഷാഫി ഹാജി, ഉബൈദ് അസ്ഹരി, അല്‍ത്താഫ് മൗലവി, അബ്ദുല്‍ ഖാദര്‍ ടി.എ, അബ്ദുല്‍ ഖാദര്‍ ടി.കെ, അബൂബക്കര്‍ തായത്ത്, അബ്ദുല്ല അപ്പോളോ, അബ്ദുല്‍ ഖാദര്‍ മൂലയില്‍, അബ്ദുല്ല ബീരാന്‍, അസീസ് എം.എ, എ അബ്ദുര്‍ റഹ് മാന്‍, അസ്ലം ടി.കെ, അസ്‌റ മീത്തല്‍ എന്നിവര്‍ സംബന്ധിച്ചു.

ജമാഅത്ത് ജോ. സെക്രട്ടറി ഖാദര്‍ കേളോട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
എരിയാല്‍ അക്കര ശംസുല്‍ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ ബി കുഞ്ഞാമു പതാക ഉയര്‍ത്തുന്നു

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
തളങ്കര ഗസ്സാലി നഗറില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷത്തില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ പതാക ഉയര്‍ത്തുന്നു

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ഇ വൈ സി സി എരിയാല്‍ ഗള്‍ഫ് കമ്മിറ്റി സംഘടിപ്പിച്ച 
സ്വാതന്ത്ര്യദിന പരിപാടിയില്‍ നിന്ന്

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോളിയടുക്കം ഗവ. യു. പി. സ്‌കൂളില്‍ സാംസ്‌കാരിക ഇന്ത്യ- സിനിമാറ്റിക് ഡിസ്‌പ്ലേ


ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
70-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മേരീ ക്വീന്‍ സ്‌കൂളില്‍ മാനേജര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ പതാക ഉയര്‍ത്തുന്നു. 



സഫ്ദര്‍ ഹാഷ്മി കലാ കായിക കേന്ദ്രം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ വളവ് സഫ്ദര്‍ ഹാഷ്മി കലാ കായിക കേന്ദ്രത്തില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ക്ലബ്ബ് രക്ഷാധികാരി രാമചന്ദ്രന്‍ നൂഞ്ഞിക്കാനം പതാക ഉയര്‍ത്തി. 

വര്‍ഷങ്ങളായി വളവ് പ്രദേശത്ത് സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നട യാത്രക്കാരും, വാഹന യാത്രക്കാരും നേരിടുന്ന യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ക്ലബ്ബ് മെമ്പര്‍മാര്‍ റോഡരികിലെ കാടുകള്‍ വെട്ടിത്തളിച്ചു. തുടര്‍ന്ന് മധുര പലഹാരവും, പായസവും വിതരണം ചെയ്തു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

പാലായി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നീലേശ്വരം: പാലായി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ വി കുഞ്ഞഹ് മദ് പതാക ഉയര്‍ത്തി. ഖാസിം മധുര പലഹാര വിതരണം നടത്തി.

ബാദുഷ മുസ്ലിയാര്‍, സുഹൈല്‍ ശാമില്‍ ഇര്‍ഫാനി, അസീസ്, ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഹജ്ജാജ് സ്‌പോര്‍ട്‌സ് ക്ലബ് സ്വതന്ത്ര്യദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: നോര്‍ത്ത് ഞാണിക്കടവ് പിള്ളരെപീടികാ ഹജ്ജാജ് സ്‌പോര്‍ട്‌സ് ക്ലബ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്ലബ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തുകയും പായസ വിതരണം നടത്തുകയും ചെയ്തു. ക്ലബ് പ്രസിഡണ്ട് ബുള്ളറ്റ് മൊയ്തു പതാക ഉയര്‍ത്തി. ക്ലബ് പ്രസിഡണ്ട് സാബിത്ത് ഹജ്ജാജ് അധ്യക്ഷത വഹിച്ചു. ജാഫര്‍ കാഞ്ഞിരായില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

ഖൊരക്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ 70 ലധികം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിലും, സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ദളിതനും പിന്നോക്കക്കാരനും ന്യൂനപക്ഷങ്ങളും നേരിട്ടു കൊണ്ടിരിക്കുന്ന പീഡനങ്ങളിലും അതിയായ ദുഖവും ആശങ്കയും രേഖപ്പെടുത്തി യോഗം രേഖപ്പെടുത്തി.

സക്കരിയ്യ മിയാനത്ത്, അഹ് മദ് പുഞ്ചാവി, അഹ് മദ് പാലാട്ട്, ജബ്ബാര്‍, ഫുര്‍ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ സലാം മിയാനത്ത്  സ്വാഗതവും അജ്മല്‍ നന്ദിയും പറഞ്ഞു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

എം എസ് എഫ് ചളിയങ്കോട് കടവത്ത് ശാഖ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മേല്‍പറമ്പ്: എം എസ് എഫ് ചളിയങ്കോട് ശാഖ കമ്മിറ്റിയുടെ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് എം എസ് എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് സര്‍ഫറാസ് ചളിയങ്കോട് പതാക ഉയര്‍ത്തി. സന്‍ഫീര്‍, ഫയാസ് പള്ളിപ്പുറം, ഹബീബ്, ബദ്റുദ്ദീന്‍, നിയാസ്, സമാം കെ സി, ഹബീബ് കെ ആര്‍, വാഹിദ് ഹവാസ്, നബ്ഹാന്‍, കല്‍ഫാന്‍, ബിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

കേന്ദ്രസര്‍വ്വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷം

പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ പതാക ഉയര്‍ത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഭാരതം ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിദ്യാഭ്യാസമെന്ന ആയുധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് അദ്ദേഹം സന്ദേശം നല്‍കി. 

എന്‍.എസ്.എസ്. സെല്ലിന്റെ നേതൃത്വത്തില്‍ മധുര പലഹാര വിതരണവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. സെല്‍കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഇഫ്തിഖാര്‍ അഹ് മദ്, കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഗുരുശങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


ആലംപാടി യതീംഖാനയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ആലംപാടി: നൂറുല്‍ ഇസ്ലാം ഓര്‍ഫനേജില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി പതാക ഉയര്‍ത്തി. ഉമര്‍ സഖാഫി ഏണിയാടി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.

എ എം അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി കെ സി അബ്ദുര്‍ റഹ് മാന്‍ കരോടി, കെ അബ്ദുല്ല കുഞ്ഞി ഹാജി, അബു മുബാറക്, ഫക്രുദ്ദീന്‍, അമീര്‍ ഖാസി, മിഹ്‌റാജ് ഖാദര്‍, കെ എസ് മഹമൂദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തുന്നു. ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, വൈസ് പ്രസിഡണ്ട് എ.എം. അബൂബക്കര്‍ ഹാജി സെക്രട്ടറി കെ.കെ. അബ്ദുല്ല,  കമ്മിറ്റിയംഗങ്ങളായ പി. അബ്ദുല്‍ ഖാദര്‍ മൗലവി, പാറക്കാട് മുഹമ്മദ് ഹാജി, സദര്‍ മുഅല്ലിം ശിഹാബ് മൗലവി, സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ആലംപാടി: നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ റാബി പതാക ഉയര്‍ത്തി. സിദ്ദീഖ് ബിസ്മില്ല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖാദര്‍ ചാല്‍ക്കര, സെബി മളിയില്‍, മുസ്തഫ, റാഫി,  അബ്ദുല്ല കരോഡി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ബാലവേദി സര്‍ഗവേദിയുടെ നേതൃത്വത്തില്‍ അമര്‍ ജ്യോതി തെളിയിച്ചു

വെള്ളിക്കോത്ത്: ബാലവേദി സര്‍ഗവേദിയുടെ നേതൃത്വത്തില്‍ 70-ാം സ്വാതന്ത്രദിനാഘോഷത്തിന് രക്തസാക്ഷികളെയും അതിര്‍ത്തിയില്‍ ജീവന്‍ പൊലിഞ്ഞു പോയ ധീര ജവാന്മാരെയും ഓര്‍ത്ത് അമര്‍ ജ്യോതി തെളിയിച്ചു. അര്‍ധരാത്രിയില്‍ തെളിയിച്ച അമര്‍ ജ്യോതി ദീപപ്രോജ്വലനത്തിന് ആര്‍ട്ടിസ്റ്റ് വി.വി. ശശിധരന്‍ സുധീഷ് പി.പി. സുധാകരന്‍ ആചാര്യ ഗോവിന്ദ രാജ്, രമേശന്‍ വി.വി. രാജീവന്‍ പി ബിനീഷ് ബാബു, ധനേഷ്, സുനില്‍ കുമാര്‍, ബിനോയ്, പ്രസാദ്. വൈ, മധു വി.വി, രാജേഷ് കെ.വി. കൃഷ്ണപ്രസാദ് കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ലബ് പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണന്‍ ദീപം പ്രകാശിപ്പിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
താഴെ കൊടിയമ്മ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.വൈ.എസ് സെക്രട്ടറി കെ.ബി അബ്ബാസ് ഹാജി പതാക ഉയര്‍ത്തുന്നു.


ബിഗ് കേക്ക് ഫെസ്റ്റ് നടത്തി എന്‍ എസ് എല്‍
കാസര്‍കോട്: മധുരം നല്‍കി സാഹോദര്യം വളര്‍ത്താന്‍ എന്‍ എസ് എല്‍ നടത്തിയ ബിഗ് കേക്ക് ഫെസ്റ്റ് ജില്ലാ പ്രസിഡന്റ് റാഷിദ് ഹദ്ദാദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി മുഹാദ് ബി കെ ഉദ്ഘാടനം ചെയ്തു. അന്‍സാഫ് ചൗക്കി, ഫിര്‍ദൗസ് ബേക്കല്‍, സലീം പൂച്ചക്കാട്, മുനീര്‍ ആദൂര്‍, ഇര്‍ഷാദ് പടന്നക്കാട് തുടങ്ങിയ ജില്ലാ എന്‍ എസ് എല്‍ നേതാക്കള്‍ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മതേതര ബോധമുള്ള വിദ്യാര്‍ത്ഥികളെ വര്‍ത്തെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. 

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

എന്‍ എസ് എല്‍ ജില്ലാ സെക്രട്ടറി റഹ് മാന്‍ തുരുത്തി സ്വാഗതവും ട്രഷറര്‍ അഹ് മദ് സിയാദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സംരക്ഷണാര്‍ത്ഥം നടത്തപ്പെട്ട കേക്ക് ഫെസ്റ്റില്‍ ഐ എന്‍ എല്‍, എന്‍ എല്‍ യു, എന്‍ വൈ എല്‍ നേതാക്കളായ അസീസ് കടപ്പുറം, മുസ്തഫ തോരാവളപ്പ്, സഫറുള്ള ഹാജി, സി എം എ ജലീല്‍, ഹനീഫ് കടപ്പുറം, ഫൈസല്‍ ഹദ്ദാദ്, റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചെങ്കള, അസീസ് ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക, എ റഹ് മാന്‍ തുരുത്തി, സിദ്ദീഖ് പാലോത്ത്, ഹൈദര്‍ കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.



ബായാര്‍ മുജമ്മഉ സഖാഫത്തി സുന്നിയ്യയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബായാര്‍: ബായാര്‍ മുജമ്മഉ സഖാഫത്തി സുന്നിയ്യയില്‍ ഭാരതത്തിന്റെ 71-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് നടന്ന മുജമ്മഅ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് ഫാസ്റ്റിനെ മളിഗെ മോണു ഹാജി സ്വീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ഹബീബ് റഹ് മാന്‍ പരിചയ പ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഇബ്രാഹിം സഅദി, അബ്ദുര്‍ റസാഖ് മദനി, ഹമീദ് സഖാഫി ആവളം, മുസ്തഫ മുസ്ലിയാര്‍, ആദം ആവള, അബൂബക്കര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ സഅദി, അബ്ദുര്‍ റഷീദ് സഅദി, ഹാഫിസ് ബഷീര്‍ ഹിമമി, അബ്ദുല്ല എം എ, റസാഖ് ജാറം, അബ്ദുര്‍ റഹ് മാന്‍ ഹാജി സംബന്ധിച്ചു. തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ നടന്നു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

മുസ്ലീം യൂത്ത് ലീഗ് ബേവിഞ്ച ശാഖ യൂണിറ്റി ഡേ സംഘടിപ്പിച്ചു

ബേവിഞ്ച: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലീം യൂത്ത് ലീഗ് ബേവിഞ്ച ശാഖ യൂണിറ്റി ഡേ സംഘടിപ്പിച്ചു. കല്ലുംകൂട്ടം വൈ.എം.എ. ക്ലബ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ യൂത്ത് ലീഗ് വര്‍ഗീയതക്കെതിരായി നടത്തുന്ന ലാ കോണ്‍വന്‍സിയ ക്യാമ്പെയിന്റെ ഭാഗമായുള്ള പ്രമേയം അവതരണം, പ്രതിജ്ഞ, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാന അലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു.

ശാഖാ പ്രസിഡണ്ട് സത്താര്‍ പള്ളിയാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്ലീം ലീഗ് സെക്രട്ടറി എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഷറഫുദ്ദീന്‍ ബേവിഞ്ച സ്വഗതവും നിജാദ് നന്ദിയു പറഞ്ഞു. സാജിദലി ടി.എം, ജാസിദ് പീടിക, സിറാജുദ്ദീന്‍, നൂറുദ്ദീന്‍, നഹീം, ബാഹിസ്, സജാദ്, റിജാസ്, നിഷാദ്, ഷമീം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

സി.വൈ.സി.സി ചൗക്കി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചൗക്കി: ഇന്ത്യയുടെ 71 -ാം സ്വാതന്ത്യദിനം ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചു. സി. വൈ.സി.സി. രക്ഷാധികാരി അസീസ് കടപ്പുറം പതാക ഉയര്‍ത്തി. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, സി.എം.എ. ജലീല്‍, ഷംസുദ്ദീന്‍ കടപ്പുറം, ഹമീദ് പടിഞ്ഞാര്‍, സാദിഖ് കടപ്പുറം, ആരിഫ് കെ.കെ.പുറം, താജുദ്ദീന്‍ വെസ്റ്റ്, ജാഷിര്‍ കാവുഗോളി, ദില്‍ഷാദ് തോരവളപ്പ്, ജംഷീര്‍ ചൗക്കി, ദില്‍ഷാദ് അര്‍ജാല്‍, ഖലീല്‍ അര്‍ജാല്‍, ഫര്‍സീ വെസ്റ്റ്, സഫ് വാന്‍ കുന്നില്‍, ശിഫാറത്ത്, ദര്‍വീഷ്, സനാദ്, അല്‍ത്താഫ്, നവാസ് അര്‍ജാല്‍, നൗഷാദ്, ഹിശാം എന്നിവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
  ഇ.വൈ.സി.സി എരിയാലിന്റ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഇ.വൈ.സി.സി ഉപദേശക സമിതി അംഗം ഖലീല്‍ എരിയാല്‍ പതാക ഉയര്‍ത്തുന്നു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീര്‍ എ.ഇ, നിസാര്‍ ചെയ്ച്ച, സമീര്‍ ഇ.എം, അഷ്‌റഫ് കുളങ്കര, റാഫി, അഷ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബെളിഞ്ചം ഗ്രാമതരംഗം വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബദിയടുക്ക: ബെളിഞ്ചം ഗ്രാമതരംഗം വായനശാല ആന്‍ഡ് ഗ്രന്ഥാലയം രാജ്യത്തിന്റെ 71 -ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൊയ്തീന്‍ കുട്ടി ബൈരമൂല പതാക ഉയര്‍ത്തി. പൊതുപരിപാടി വായനശാല പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്വിമത്ത് സുഹറ ഉദ്ഘാടനം ചെയ്തു. 

ബി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി ജനറല്‍ സെക്രട്ടറി പി. ദാമോധരന്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ബി.ടി. അബ്ദുല്ല കുഞ്ഞി, ഹമീദ് പൊസോളിഗ, മാഹിന്‍ ദാരിമി, ഹസന്‍ കുഞ്ഞി ദര്‍ഘാസ്, ബാബു തിമ്മപ്പ, അബ്ദുല്ല ഗോളികട്ട, അസീസ് ദര്‍ഘാസ്, തോമസ് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
  മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കുമ്പള മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.എ മൂസ പതാക ഉയര്‍ത്തുന്നു

പാന്‍ടെക്ക് പ്രി- പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

നീലേശ്വരം: പാന്‍ടെക്ക് പ്രി- പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. ചടങ്ങ് പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ ്മാന്‍ ഉദ്ഘാടനം ചെയ്തു.

ലിഷ കെ.വി, പ്രീജ. എ, സുധീഷ് കെ.വി, വിജിത എ.കെ, എന്നിവര്‍ സംസാരിച്ചു. രേഷ്മ സ്വാഗതവും ശ്യാമ നന്ദിയും പറഞ്ഞു. പായസ വിതരണവും നടത്തി. സെന്‍ട്രല്‍ യൂണിവേര്‍സിറ്റിയിലെ എം. എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികളായ നിധിന്‍ കുര്യാക്കോസ്, ഫിലിയ വര്‍ഗ്ഗീസ്, ആതിര. എ, അനഘ. കെ, സോണിയ രാജ് എന്നിവര്‍ സംസാരിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

യുവധാര കുളങ്കര സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എരിയാല്‍: യുവധാര കുളങ്കര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജി സി സി ഉപദേശ സിമിതി അംഗം അബ്ദുര്‍ റഹ് മാന്‍ കുളങ്കര പതാക ഉയര്‍ത്തി. കലാ കായിക മത്സരം സലാം മയിപ്പാടി ഉദ്ഘാടനം ചെയ്യുന്നു. വിവിധ കലാ കായിക പരിപാടികള്‍ യുവധാരാ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. 

മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഷ്‌റഫ് കുളങ്കര, ഇംത്യസ് എരിയാല്‍, റാബിഖ് കെ എം, റിയാസ് ബിഗ്ബി, നാബില്‍, ഖലീല്‍ കര്‍ക്കള, അയ്യൂബ് തോരവളപ്പ്, സി ശിഹാബ് തോരവളപ്പ്, സിയാദ്, ജുനൈദ്, ഇര്‍ഷാദ്, അജ്മല്‍, അഷര്‍ മുസ്തഫ, സാബിത്ത് തോരവളപ്പ്, സാദത്ത്, സാബിത്ത്, മഅ്‌റൂഫ്, നിഹാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

മധൂര്‍ പഞ്ചായത്ത് പട്‌ള ശാഖ മുസ്ലിം ലീഗ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള പതാക ഉയര്‍ത്തുന്നു

സി.എച്ച് വായനശാലയില്‍ നടന്ന 'ബീയം പൈസ' പരിപാടി കൗതുകമായി

മൊഗ്രാല്‍ പുത്തൂര്‍: സ്വാതന്ത്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കുന്നില്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വായന ശാലയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ' ബീയം പൈസ ' എന്ന പേരില്‍ സംഘടിപ്പിച്ച സ്വാതന്ത്യ ഭാരത ചരിത്രവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. 

വായന ശാല പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എം.എം നജീബ്, ട്രഷറര്‍ സീതു കമ്പബ്, ലത്വീഫ് കുന്നില്‍, മുഹമ്മദ് കുന്നില്‍, അബ്ദുല്ല പാസ്‌പോര്‍ട്ട്, ഇബ്രാഹിം കെ.ബി, അബ്ദുര്‍ റഹ് മാന്‍ ഹാജി, ഇര്‍ഫാന്‍, ആരിഫ്, അഫ്‌സല്‍, അഷ്‌റഫ്, അബ്ദുല്ലക്കുഞ്ഞി, ബാപ്പുട്ടി, നജീബ്, അബൂബക്കര്‍, ഷരീഫ്, ഷുക്കൂര്‍, ഹുസൈന്‍ ബി.ഐ, സിദ്ദീഖ്, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒത്തൊരുമയുടെ സന്ദേശമുയര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


Keywords:  Kasaragod, Kerala, Independence Day, news, 70th Independence Day celebrated

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL