ക്വാര്‍ട്ടേഴ്സില്‍ നിന്നും 22 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണി
Aug 17, 2017, 10:57 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/08/2017) ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 21 കിലോ 800 ഗ്രാം കഞ്ചാവ് പിടികൂടി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെ(30)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ധരാത്രി 12.30 മണിയോടെ മഞ്ചേശ്വരം തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ എസ്ഐ സനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു.
കഞ്ചാവ് വില്‍പ്പനക്കുവേണ്ടി മാത്രം അബൂബക്കര്‍ സിദ്ദിഖ് തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ മുറിയെടുക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് വാങ്ങാനായി ഈ ക്വാര്‍ട്ടേഴ്സില്‍ എത്താറുള്ളതായാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുവരുന്നതെന്നും കഞ്ചാവ് ലോബിയിലെ ഒരു കണ്ണി മാത്രമാണ് അബൂബക്കര്‍ സിദ്ദീഖെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Kanjavu, Police, Arrest, Police Raid, Students, Youth arrested with 22 kg ganja.
Keywords: News, Manjeshwaram, Kasaragod, Kerala, Kanjavu, Police, Arrest, Police Raid, Students, Youth arrested with 22 kg ganja.