Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓണം ലക്ഷ്യമിട്ട് കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ ഒഴുകുന്നു; കൊച്ചിയില്‍ കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ അറസ്റ്റില്‍

ഓണം ലക്ഷ്യമിട്ട് കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഒഴുകുന്നു.News, Kasaragod, Kerala, Ganja, Kochi, Arrest, Police, Custody
കാസര്‍കോട്:(www.kasargodvartha.com 20/08/2017) ഓണം ലക്ഷ്യമിട്ട് കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഒഴുകുന്നു. സംസ്ഥാനത്തെ എല്ലാഭാഗങ്ങളിലും ലഹരിമാഫിയാസംഘങ്ങള്‍ സജീവമായിരിക്കുകയാണ്. കൊച്ചിയില്‍ ലഹരി ഉപയോഗം പതിന്‍മടങ്ങായാണ് വര്‍ധിച്ചിരിക്കുന്നത്. വിവിധ തരം ലഹരിപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ കൊച്ചിയിലും പരിസരത്തുനിന്നുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ 21 പേരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് ലഹരിവസ്തുക്കളും പിടികൂടിയിരുന്നു.

കാസര്‍കോട് നീലേശ്വരം പടിഞ്ഞാറെപുരയില്‍ ശര്‍മ (24), കാസര്‍കോട് സ്വദേശി ജാഫര്‍ (24), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടിന്റോ (21), ഇടപ്പള്ളി പത്തടിപ്പാലം ആലുങ്കല്‍ ജോര്‍ജ് (24), മട്ടന്നൂര്‍ സ്വദേശി അജയ് (24), തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി ലിവിന്‍ ആന്റണി (21), ഇടക്കൊച്ചി തിരുത്തിപറമ്പില്‍ ജെയ്സണ്‍ (19), എരൂര്‍ സ്വദേശികളായ അക്ഷയ് രാജ്, അനന്തു, അരുണ്‍, നവീന്‍, അഭിജിത്, അഖില്‍, അനുരാഗ്, കണ്ണമാലി സ്വദേശി ഷാരുണ്‍, ചേരാനെല്ലൂര്‍ സ്വദേശികളായ ഫര്‍ഹാന്‍, തോമസ് സെബാസ്റ്റ്യന്‍, വിഷ്ണുരാജ്, പാലാരിവട്ടം സ്വദേശി അനന്തകൃഷ്ണന്‍, പള്ളുരുത്തി സ്വദേശികളായ ആദിത്യന്‍, ലിയോ, സഹില്‍ എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം, സെന്‍ട്രല്‍, ചേരാനെല്ലൂര്‍, പള്ളുരുത്തി, ഹില്‍പ്പാലസ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജില്ലയില്‍ രാത്രികാല ഡിജെ പാര്‍ട്ടികള്‍ നിരോധിച്ചത് മുതലെടുത്ത് ഗോവയിലെ ലഹരിമരുന്ന് പാര്‍ട്ടികളില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും എത്തിക്കാന്‍ റേവ് ട്രിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ കൗമാരക്കാരില്‍ ആറുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഉന്‍മാദം പകരുന്ന എംഡിഎംഎ, നൈട്രോ സെപാം ഗുളികകള്‍മുതല്‍ കഞ്ചാവും ഹാഷിഷുംവരെ പിടിച്ചെടുത്ത ലഹരിസാധനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

ഗോവ, ബംഗളൂരു, കൊടൈക്കനാല്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. ലഹരി ഒഴുകുന്ന റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ടൂര്‍പാക്കേജുകള്‍ പതിവാണ്. യുവാക്കള്‍ക്കിടെ റേവ് ട്രിപ്സ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരം യാത്രകള്‍ ഏര്‍പ്പാടാക്കുന്ന രണ്ട് യുവാക്കളെ കഴിഞ്ഞദിവസം പള്ളുരുത്തിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്ന് എംഡിഎംഎയും ഹാഷിഷുമാണ് പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Ganja, Kochi, Arrest, Police, Custody, 21 arrested with drugs.