Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസികള്‍ക്കിനി വിദേശത്ത് തന്നെ വോട്ട് ചെയ്യാമെന്ന് കേന്ദ്രം

പ്രവാസികള്‍ക്കിനി വിദേശത്ത് തന്നെ വോട്ട് ചെയ്യാം. പ്രവാസികള്‍ക്ക് വോട്ടവകാശം New Delhi, National, News, Vote, Supreme court, NRI voting rights: Ready to amend law, Center tells Supreme Court.
ന്യൂഡല്‍ഹി: (www.kasargodvartha.com 21.07.2017) പ്രവാസികള്‍ക്കിനി വിദേശത്ത് തന്നെ വോട്ട് ചെയ്യാം. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാന്‍ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

New Delhi, National, News, Vote, Supreme court, NRI voting rights: Ready to amend law, Center tells Supreme Court.


മലയാളിയായ പ്രവാസി ഷംസീര്‍ വയലിനാണ് പ്രവാസി വോട്ടവകാശതതിനായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ട് അനുവദിക്കാനുള്ള സന്നദ്ധത നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതിയാണോ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റമാണോ വേണ്ടതെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ജനപ്രാതിനിധ്യ നിയമ ഭേദഗതിക്ക് മന്ത്രിതല സമിതി അംഗീകാരം നല്‍കിയതോടെ പ്രവാസി വോട്ടിനായുള്ള നടപടികള്‍ വേഗത്തിലാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Vote, Supreme court, NRI voting rights: Ready to amend law, Center tells Supreme Court.