city-gold-ad-for-blogger
Aster MIMS 10/10/2023

നഗരത്തിലെ കുഴികള്‍ ജനങ്ങള്‍ക്ക് നരകം; കുലുക്കമില്ലാതെ അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 27.07.2017) കാസര്‍കോട് നഗരത്തില്‍ മിക്ക റോഡുകളും മഴക്കാലം പാതി പിന്നിട്ടതോടെ തവിടുപൊടിയായി. കുഴിയില്‍ വീണ് നടുവുളുക്കുന്ന ജനങ്ങള്‍ പറയുന്നത് ഒന്ന് മാത്രം. ഇതെന്തൊരു നരകം!.

റോഡുകള്‍ കുഴികള്‍ നിറഞ്ഞ് തകര്‍ന്നതോടെ വാഹനങ്ങള്‍ക്കും കേടുപാടുസംഭവിക്കുകയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ റോഡിലെ കുഴിയില്‍ വീണ് കാറിന് കേടുപാട് സംഭവിച്ചിരുന്നു. കാറിന്റെ ടയര്‍ വളയുകയും കുഴിയില്‍ നിന്നും കയറാന്‍ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. ഒടുവില്‍ മെക്കാനിക്കിനെ വിളിച്ചുവരുത്തി കാര്‍ നന്നാക്കി റോഡിൽ നിന്നും മാറ്റുകയായിരുന്നു.

റോഡുകള്‍ തകര്‍ന്നു തരിപ്പണമായത് ട്രാഫിക് ബ്ലോക്കിനും കാരണമാകുന്നു. ഇളകിയ നിലയില്‍ നില്‍ക്കുന്ന കല്ലുകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത് തെറിച്ച് അപകടമുണ്ടാകുന്ന സംഭവവും നഗരത്തിലെത്തുന്നവര്‍ക്ക് പതിവ് കാഴ്ചയാണ്. റോഡുകളുടെ ശോചനീയാവസ്ഥ വളരെ പരിതാപകരമായിട്ടും കുഴിയടക്കാന്‍ പോലും തയ്യാറാകാതെ അധികൃതര്‍ മൗനത്തിലാണ്.

നഗരത്തിലെ കുഴികള്‍ ജനങ്ങള്‍ക്ക് നരകം; കുലുക്കമില്ലാതെ അധികൃതര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road-damage, No action for repairing bad roads

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL