city-gold-ad-for-blogger
Aster MIMS 10/10/2023

കോഴയില്‍ മുങ്ങി കേരള ബിജെപി; 7 ജില്ലാ കമ്മിറ്റികള്‍ക്കെതിരെ ആരോപണം

കോഴിക്കോട്: (www.kasargodvartha.com 21.07.2017) മെഡിക്കല്‍ കോളജ് കോഴ ആരോപണത്തിന് പിന്നാലെ ബിജെപി കേരള നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി ജില്ലാ കമ്മറ്റികള്‍ക്കെതിരെയും കോഴ ആരോപണം. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരിവുകളിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രം അടിയന്തിരമായി അന്വേഷിക്കുമെന്നാണ് വിവരം.

ഏഴ് ജില്ലാ കമ്മറ്റികള്‍ക്കെതിരേയാണ് സാമ്പത്തിക ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരിവുകളും മറ്റും ഒരു ക്രമവുമില്ലാതെയാണ് നടത്തിയിരുന്നതെന്നും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് ആക്ഷേപം. കോഴിക്കോടായിരുന്നു ദേശീയ കൗണ്‍സില്‍ യോഗം നടന്നത്.

കോഴയില്‍ മുങ്ങി കേരള ബിജെപി; 7 ജില്ലാ കമ്മിറ്റികള്‍ക്കെതിരെ ആരോപണം


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മറ്റികള്‍ക്കെതിരേ കൃത്യമായ പരാതിയും തൃശൂര്‍, കൊല്ലം ജില്ലകള്‍ക്കെതിരെ ആരോപണവുമാണ് ഉയര്‍ന്നിട്ടുള്ളത്. കേരളത്തിലെ അഴിമതിയാരോപണങ്ങള്‍ ഗൗരവമായി എടുത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ദേശീയ കൗണ്‍സില്‍ യോഗ നടത്തിപ്പ് അന്വേഷിക്കുന്നതിനായി കേന്ദ്ര നേതാക്കള്‍ തന്നെ കേരളത്തില്‍ എത്തുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കേരള ബിജെപി നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Bribe, BJP, Medical College, Complaint, Allegation, More bribery allegation against Kerala BJP.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL