city-gold-ad-for-blogger
Aster MIMS 10/10/2023

കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2017) കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. രാജപുരം മാനടുക്കം ശാസ്ത്രീ നഗര്‍കോളനിയിലെ അമ്പാടി- കമ്മാടത്തി ദമ്പതികളുടെ മകന്‍ മണി (32)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വീടിനടുത്ത കടയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു.

പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മണിയുടെ ഭാര്യ രാധയുടെ സഹോദരന്‍ രാജേഷ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മണിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മക്കള്‍: ദേവപ്രിയ, ദേവദാസ്, ദേവയാനി. സഹോദരന്‍: രാമന്‍. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Related News:
കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് തിരിച്ചെത്തിയില്ല

കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Missing, Top-Headlines, Missing youth's dead body found in well

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL