city-gold-ad-for-blogger
Aster MIMS 10/10/2023

വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്ത് വീണ് കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ക്ക് ഗുരുതരം

മുള്ളേരിയ:(www.kasargodvartha.com 21.07.2017) വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെ എസ് ഇ ബി ഓഫീസില്‍ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്ത് വീണ് കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുള്ളേരിയ കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ ജിനേഷി (30)നാണ് ഗുരുതരമായി പൊള്ളലേറ്റത്. ജിനേഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ ആദൂര്‍ മല്ലാവര ബനത്തടുക്കയിലാണ് സംഭവം.

ജിനേഷിനൊപ്പമുണ്ടായിരുന്ന കെ എസ് ഇ ബി ജീവനക്കാരി അഡൂര്‍ സ്വദേശിനി പ്രസന്നക്കും പരിക്കേറ്റു. ഇവരെ മുള്ളേരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബനത്തടുക്കയില്‍ വൈദ്യുതിലൈന്‍ മരക്കൊമ്പില്‍ ഉരസി തീപിടിച്ച വിവരം അറിഞ്ഞ് എത്തിയതായിരുന്നു ജിനേഷും പ്രസന്നയും. സ്ഥലത്തെത്തിയ ജിനേഷ് തീ കത്തുന്നത് കണ്ട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ പറയുന്നതിനിടെയാണ് വൈദ്യുതി ലൈനുകളില്‍ ഒന്ന് പൊട്ടി ജിനേഷിന്റെ ദേഹത്തേക്ക് വീണത്. ഇതോടെ പ്രസന്ന സമീപത്തേക്ക് തെറിച്ചുവീണു. ഷോക്കേറ്റ് ശരീരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ജിനേഷിനെ വിവരമറിഞ്ഞെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്.

ജിനേഷിന്റെ നില അതീവ ഗുരുതരമാണ് .എറണാകുളം സ്വദേശിയായ ജിനേഷ് ഒരു വര്‍ഷമായി മുള്ളേരിയ കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്തു വരികയാണ്.

വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്ത് വീണ് കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ക്ക് ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Electricity, KSEB Asst. Engineer electrocuted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL