city-gold-ad-for-blogger
Aster MIMS 10/10/2023

ക്രമക്കേട് നടന്നതായി ആരോപണം; 45 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച റോഡ് തരിപ്പണമായി

നീലേശ്വരം: (www.kasargodvartha.com 27.07.2017) 45 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച റോഡ് തകര്‍ന്ന് തരിപ്പണമായി. ഇതോടെ റോഡ് നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവും ശക്തിപ്പെട്ടു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മേലാഞ്ചേരി-ചേമ്പേന-ഉമിച്ചി റോഡാണ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം തകര്‍ന്നത്. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം ദുസഹമായിരിക്കുകയാണ്.

പട്ടികജാതി- പട്ടികവര്‍ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. ചേമ്പേന, ഉമിച്ചി തുടങ്ങിയ കോളനി നിവാസികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് ആശ്രയമായ റോഡാണിത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നത് യാത്രാദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. റോഡു നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയും റോഡ് റീ ടാറിങ് നടത്തി ഗതാഗതമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രകാശന്‍ കാറളം സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രകാശന്‍ മുന്നറിയിപ്പ് നല്‍കി.

ക്രമക്കേട് നടന്നതായി ആരോപണം; 45 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച റോഡ് തരിപ്പണമായി

Keywords: Kerala, kasargod, news, Road-damage, Colony, Peoples Depending, Travelling Tough Enough, Passangers In Misery, Kinanur- Karinthalam Road damaged.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL