Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട ആക്രമണം തുടരുന്നു; വീടും കാറും അടിച്ചുതകര്‍ത്തു, അക്രമികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, ഒരാള്‍ പിടിയില്‍

ഗള്‍ഫിലുള്ള ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട ആക്രമണം തുടരുന്നു. ചെമ്പിരിക്കയിലെ പി.എ മൊയ്തീന്‍ കുഞ്ഞിയുടെ വീടിനു നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ Kasaragod, Kerala, news, Top-Headlines, Attack, Goonda attack, House and car attacked in Chembarika
കാസര്‍കോട്: (www.kasargodvartha.com 21.07.2017) ഗള്‍ഫിലുള്ള ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട ആക്രമണം തുടരുന്നു. ചെമ്പിരിക്കയിലെ പി.എ മൊയ്തീന്‍ കുഞ്ഞിയുടെ വീടിനു നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.15 മണിയോടെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

അക്രമി സംഘം ചെമ്പിരിക്കയിലെ റിസോര്‍ട്ട് വഴി രക്ഷപ്പെടുന്നതിനിടെ കാര്‍ കലുങ്കിലിടിച്ച് അപകടത്തില്‍പെട്ടു. വിവരമറിഞ്ഞ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ഇവിടെയെത്തുകയും ചെമ്പിരിക്കയിലെ കബീറിനെ (35) കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമികളെത്തിയ ഒരു കാറും ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ കബീറിന്റെ വായയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുമ്പ് ഈ കുടുംബത്തിന് നേരെ അക്രമം നടത്തിയ ചെമ്പിരിക്കയിലെ തസ്ലീമാണ് അക്രമികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് ബേക്കല്‍ എസ് ഐ വി.പി വിപിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുമ്പള, മംഗളൂരു ഭാഗത്തുള്ളവരാണ് വീടിനു നേരെ അക്രമം നടത്തിയതെന്നും ഇവരെ കുറിച്ച് സൂചന ലഭിച്ചതായും എസ് ഐ പറഞ്ഞു.

ഗള്‍ഫിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 2017 ജനുവരി 25 ന് മൊയ്തീന്‍ കുഞ്ഞിയുടെ കുടുംബത്തിന് നേരെ തസ്ലീമും സംഘവും ആക്രമണം നടത്തിയിരുന്നു. അന്ന് കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘം കുടുംബത്തെ ആക്രമിക്കുകയും അഞ്ചു പവന്‍ സ്വര്‍ണമാല തട്ടിയെടുക്കുകയും വീടും കാറും തകര്‍ക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തില്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ നഫീസത്ത് മിസ്രിയ (45), ഖാദറിന്റെ ഭാര്യ അന്‍ഷിദ (19), മുജീബിന്റെ ഭാര്യ സ്വഫ (20) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ഒരുമാസം മുമ്പ് ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെ ബന്ധുവായ ഷംസുദ്ദീനു നേരെയും ഗുണ്ടാ തലവന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയിരുന്നു. അന്ന് നാട്ടുകാരായ യുവാക്കളാണ് ഷംസുദ്ദീനെ രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related News:

കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘത്തിന്റെ അക്രമത്തില്‍ 3 യുവതികള്‍ക്ക് പരിക്ക്; വീടും കാറും തകര്‍ത്തു, അക്രമത്തിനു പിന്നില്‍ ഗള്‍ഫിലെ സാമ്പത്തിക ഇടപാടെന്ന് പരാതി






Kasaragod, Kerala, news, Top-Headlines, Attack, Goonda attack, House and car attacked in Chembarika



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Goonda attack, House and car attacked in Chembarika