city-gold-ad-for-blogger
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 21.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ പെരുമ്പ കോറോം റോഡിലെ എസ് കെ പി അക്ബറിന്റെ മകന്‍ ഹബീബ് റഹ് മാന്‍ ആണ് മരിച്ചത്. എച്ച് 1 എന്‍ 1 ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് മനസിലായത്. 10 ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ഐ സി യുവിലായിരുന്നു. മാതാവ്: രാമന്തളി പാലക്കോട്ടെ നുസ്രത്ത്. ഏക സഹോദരന്‍ ഫസല്‍.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പാലക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, payyannur, news, Death, Fever, Top-Headlines, Child dies after fever

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL