Join Whatsapp Group. Join now!
Aster MIMS 10/10/2023

വി സിയുമായി നടത്തിയ ചര്‍ച്ച പരാജയം; കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം തുടരും

താമസസൗകര്യക്കുറവടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം തുടരും. കേന്ദ്രസര്‍വകലാശാPeriya, news, Student, Strike, Central University strike continues
പെരിയ: (www.kasargodvartha.com 28.07.2017) താമസസൗകര്യക്കുറവടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം തുടരും. കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്.

നിലവിലെ ഹോസ്റ്റലില്‍ ഒരാളെ കൂടി അധികമായി പ്രവേശിപ്പിക്കാമെന്നും ഇവര്‍ക്ക് വൈഫൈ സംവിധാനങ്ങളുള്‍പ്പെടെയുള്ള സൗകര്യമൊരുക്കാമെന്നുള്ള നിര്‍ദ്ദേശം വി.സി മുന്നോട്ട് വെച്ചു. ബാക്കി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ ക്യാമ്പസിന് പുറത്ത് കണ്ടെത്തണമെന്നും ഇതിനുള്ള വാടക കുട്ടികള്‍ നല്‍കണമെന്നും സുരക്ഷാ ജീവനക്കാര്‍, ഫര്‍ണിച്ചറുകള്‍, ബസ് തുടങ്ങിയ സൗകര്യങ്ങള്‍ സര്‍വകലാശാല നല്‍കുമെന്നും വി സി വ്യക്തമാക്കി.

ഈ നിര്‍ദേശങ്ങളൊന്നും വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതോടെ കേന്ദ്രസര്‍വകലാശാലയിലെ പ്രശ്നം വീണ്ടും സങ്കീര്‍ണമാവുകയാണ്. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ തങ്ങിയാണ് സമരവുമായി മുന്നോട്ടുപോകുന്നത്. വിദ്യാര്‍ഥികളുടെ സമരം പൊളിക്കാനാണ് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ക്ലാസ് ബഹിഷ്‌കരിച്ചു കൊണ്ടല്ല തങ്ങളുടെ സമരമെന്നും രാത്രിയില്‍ മാത്രമാണ് അഭയാര്‍ഥി സമരം നടത്തിവന്നതെന്നും കോളജ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ സമരം ഏതു വിധേനയും പരാജയപ്പെടുത്തുകയെന്ന ഉദ്ദേശമാണ് സര്‍വ്വകലാശാല അടച്ചിട്ടതിനു പിന്നിലെന്നും അവര്‍ പറയുന്നു. പെരിയ ക്യാമ്പസില്‍ മാത്രമാണ് ഇപ്പോള്‍ ക്ലാസുകള്‍ കുട്ടികള്‍ നടത്തുന്നത്. ക്ലാസ് തുറന്നു കൊടുക്കാത്തതിനാല്‍ ലൈബ്രറിയിലും വരാന്തയിലും സൗകര്യപ്രദമായ മറ്റു ഹാളുകളിലുമാണ് വിദ്യാര്‍ഥികള്‍ ക്ലാസ് നടത്തുന്നത്. അധ്യാപകര്‍ റീസര്‍ച്ച് ലാബ് തുറന്നുകൊടുക്കാത്തതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നത്.

വിദ്യാര്‍ത്ഥി സമരം: കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

 Periya, news, Student, Strike, Central University strike continues


Keywords: Periya, news, Student, Strike, Central University strike continues