city-gold-ad-for-blogger
Aster MIMS 10/10/2023

ബിജെപി നേതാവിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി

ഉപ്പള: (www.kasargodvartha.com 22.07.2017) ഉപ്പള കടപ്പുറത്ത് മംഗളൂരുവിലെ ബിജെപി നേതാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള, ഹനുമാന്‍ നഗര്‍ കടല്‍ക്കരയില്‍ വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കടല്‍ക്കരയില്‍ മൃതദേഹം കണ്ടതറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ വിവരമരിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മംഗളൂരു ബോളാറിലെ മനോജാണ് മരിച്ചതെന്ന് വ്യക്തമായത്.

മംഗളൂരു കോര്‍പ്പറേഷന്റെ മുന്‍ കോര്‍പ്പറേറ്ററും ബിജെപി നേതാവുമാണ് മനോജ്. മംഗളൂരു പോലീസില്‍ വിവരമരിയിച്ചതിനെ തുടര്‍ന്ന് മനോജിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്താണ് മരണ കാരണമെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മംഗല്‍പ്പാടി സി എച്ച് സി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരേതരായ ലക്ഷമണ ഷെട്ടി - കമല ദമ്പതികളുടെ മകനാണ് മനോജ്. സഹോദരങ്ങള്‍: താരാനാഥ്, സുരേഷ്, സതീഷ്, സന്തോഷ്്, രേവതി, വിശാലാക്ഷി, മല്ലിക, സുരേഖ, മധുമതി.

ബിജെപി നേതാവിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി


Keywords: Kerala, kasaragod, news, Deadbody, Seashore, Found, Politician, Leader, Death, Mass, Top-Headlines, Mangalore, Karnataka, BJP, Uppala, BJP leader's dead body found.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL