city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി ചങ്ങാത്തം കൂടിയതിന്; രണ്ട്‌പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കുമ്പള: (www.kasargodvartha.com 22.06.2017) കുമ്പള പെര്‍വാഡ് വെച്ച് കര്‍ണാടക പുത്തൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനുമായ നവീനി(31)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി നവീന്‍ ചങ്ങാത്തം കൂടിയതിനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഏതാനും വര്‍ഷമായി കുമ്പളയില്‍ കൂലിപ്പണിയെടുത്ത് കഴിയുന്ന നവീന്‍ പെര്‍വാട്ടെ പഴയ ആശുപത്രി കെട്ടിടത്തിലെ ഒരു മുറിയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. യുവാവിനെ വെട്ടിയ സംഭവത്തില്‍ പെര്‍വാട്ടെ അഭിലാഷ് എന്ന ഹബീഹ്, മാവിനക്കട്ടയിലെ ഹബീബ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കുമ്പള പോലീസ് കേസെടുത്തത്.

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി ചങ്ങാത്തം കൂടിയതിന്; രണ്ട്‌പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു


തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ നവീനെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവീനും പ്രതികളും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ സ്ഥിരമായി ഒന്നിച്ച് കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നു. ഇവര്‍ക്ക് കഞ്ചാവ് വില്‍പന ഉള്ളതായും നാട്ടുകാര്‍ പറയുന്നു.

ഇവര്‍ക്കെതിരെ ഏതാനും കേസുകള്‍ ഉള്ളതായി കുമ്പള സിഐ വി വി മനോജ് അറിയിച്ചു. ഇതിനിടയില്‍ പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി നവീന്‍ ചങ്ങാത്തം കൂടുകയും ഫോണ്‍വിളികള്‍ നടന്നുവരികയും ചെയ്തിരുന്നു. ഈ വിവരമറിഞ്ഞതോടെ ഇവര്‍ തമ്മില്‍തെറ്റുകയും അടിപിടി മറ്റും ഉണ്ടാവുകയും ചെയ്തു. ഒഴാഴ്ച മുമ്പ് മുളക് പൊടിയും വടിയുമായി ഇവര്‍ പെര്‍വാഡ് വെച്ച് ഏറ്റുമുട്ടിയിരുന്നു. വിവരമറഞ്ഞ് പോലീസ് എത്തിയതോടെ ഇവര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

ഇതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് സന്ധ്യയോടെ നവീനെ താമസ സ്ഥലത്തുവെച്ച് പ്രതികള് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പ്രതികള്‍ പന്നീട് ഒളിവില്‍ പോയി.

Related News:
പണമിടപാട് സംബന്ധിച്ച തര്‍ക്കം; യുവാവിന് കുത്തേറ്റ് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, kasaragod, Kerala, News, Youth, Case, Police, Stabbed case, Hospital, Youth stabbed case; Case against 2.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL