city-gold-ad-for-blogger
Aster MIMS 10/10/2023

കലിതുള്ളി കാലവര്‍ഷം; അപകടങ്ങളും മരണങ്ങളും വ്യാപകം

കാസര്‍കോട്: (www.kasargodvartha.com 13.06.2017) നിര്‍ത്താതെ പെയ്യുന്ന പേമാരി ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. കാലവര്‍ഷ കെടുതിയില്‍ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്. മൂന്നു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. ഇതിനുപുറമെ കെട്ടികങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.

ദേശീയ- സംസ്ഥാന പാതകള്‍ അടക്കമുള്ള റോഡുകള്‍ ആദ്യമഴയ്ക്കു തന്നെ തകര്‍ന്നുതുടങ്ങിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡുകള്‍ തന്നെ ഒലിച്ചുപോയി. കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ വാഹന ഗതാഗതം അതീവ ദുഷ്‌കരമായി  മാറുകയാണ്. വാഹനാപകടങ്ങളും മുങ്ങിമരണങ്ങളും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഉദ്യാവറില്‍ തോട്ടില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. തിങ്കളാഴ്ച നീലേശ്വരം തൈകടപ്പുറത്ത് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. റോഡ് തകര്‍ച്ചയും ശക്തമായ മഴയും മൂലം വാഹനാപകടങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

പെരിയയില്‍ വീടിനുമുകളില്‍ കല്ലും മണ്ണും വീണ് കേടുപാട് സംഭവിച്ചു. പെരിയ കണ്ണോത്ത് പ്ലാവുങ്കാല്‍ കുഞ്ഞിരാമന്റെ വീടിന്റെ മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണിനോടൊപ്പം വലിയ പാറയും വീടിനുപുകളിലേക്ക് പതിച്ചു. പുല്ലൂര്‍ ഐടിഐയുടെ മതിലിന്റെ ഒരു ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞുവീണു. ഉദയനഗര്‍ പള്ളിക്ക് സമീപത്തെ മതിലാണ് തകര്‍ന്നത്. ഓവുചാല്‍ ഇല്ലാത്തതിനാല്‍ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പള്ളിയില്‍ പോകുന്നവര്‍ക്കും സമീപത്തെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ ബുദ്ധിമ്മുട്ടുണ്ടാക്കുന്നുണ്ട്.

കാസര്‍കോട് അടുക്കത്ത്ബയല്‍ കൂര്‍ബ ഭഗവതി ക്ഷേത്രപരിസരത്തെ ഭാനുമതിയുടെ വീടും പുഷ്പയുടെ വീടും മഴയില്‍ തകര്‍ന്നു. മധൂര്‍ മായിപ്പാടിയില്‍ മാധവന്‍ ആചാരിയുടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു. കന്യാപ്പാടി തല്‍പ്പനാജെയിലെ നാരായണ നായിക്കിന്റെ കിണര്‍ മഴയില്‍ തകര്‍ന്നു. പൂടങ്കല്ല് എടക്കടവ് കോളനിയിലെ നാരായണന്റെ വീടിന്റെ ചുമര് മണ്ണിടിഞ്ഞുവീണ് തകര്‍ന്നു.

മഞ്ചേശ്വരം മുസോടിയിലും മഴക്കെടുതിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഇവിടെ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. എട്ടുകുടുംബങ്ങളാണ് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത്. മഴ ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ എട്ട് കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്ന് തഹസില്‍ദാര്‍ തുറമുഖ വകുപ്പ് അധികൃതരെ അറിയിച്ചു.

കലിതുള്ളി കാലവര്‍ഷം; അപകടങ്ങളും മരണങ്ങളും വ്യാപകം

Keywords:  Kasaragod, Kerala, Accident, Rain, Heavy Rain, Heavy Rain; accident and death toll raises

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL