city-gold-ad-for-blogger
Aster MIMS 10/10/2023

രാത്രിയില്‍ നഗരസഭ ഓഫീസില്‍ മദ്യലഹരിയിലെത്തിയ മുന്‍ കൗണ്‍സിലര്‍ക്ക് ഗേറ്റു തുറന്നുകൊടുത്തില്ല; വാച്ചറും കൗണ്‍സിലറും ഏറ്റുമുട്ടി

കോട്ടയം: (www.kasargodvartha.com 24.06.2017) രാത്രികാലത്ത് മദ്യലഹരിയില്‍ നഗരസഭാ കാര്യാലയത്തിലെത്തിയ മുന്‍ കൗണ്‍സിലര്‍ക്ക് ഗേറ്റ് തുറന്നുകൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുന്‍ കൗണ്‍സിലറും മറ്റു ചിലരും മദ്യപിച്ചതിനു ശേഷം വാഹനവുമായി നഗരസഭ ഗേറ്റിന് മുമ്പിലെത്തി വാച്ചറോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

രാത്രി കാലങ്ങളില്‍ പുറത്തു നിന്നുള്ള ആരെയും ഓഫീസ് പരിസരത്ത് പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞതോടെ രോക്ഷാകുലനായ മുന്‍ കൗണ്‍സിലര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മര്‍ദ്ദനമേറ്റതോടെ ജിവനക്കാരനും തിരിച്ചടിച്ചു. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ചിലരെത്തി ഇരുവരെയും പിന്തിരിപ്പിച്ചു.

രാത്രിയില്‍ നഗരസഭ ഓഫീസില്‍ മദ്യലഹരിയിലെത്തിയ മുന്‍ കൗണ്‍സിലര്‍ക്ക് ഗേറ്റു തുറന്നുകൊടുത്തില്ല; വാച്ചറും കൗണ്‍സിലറും ഏറ്റുമുട്ടി


കോണ്‍ഗ്രസ്സ് അനുകൂല സര്‍വ്വീസ് സംഘടനയുടെ പ്രവര്‍ത്തകനാണ് ജീവനക്കാരന്‍. പാര്‍ട്ടിയില്‍ നിന്നും ഈ സംഘടനയുടെ ചുമതലയുള്ള ആളാണ് മുന്‍ കൗണ്‍സിലറും. പിറ്റേന്ന് ചില നേതാക്കള്‍ ഇടപ്പെട്ട് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനിടെ ഇന്നു കൂടിയ നഗരസഭ കൗണ്‍സിലില്‍ മര്‍ദ്ദനം സംബന്ധിച്ച് രൂക്ഷമായ ചര്‍ച്ചയാണു നടന്നത്. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

Keywords:  Kerala, Kottayam, news, Top-Headlines, Municipality, Assault, Attack, Clash between former councilor and watchman 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL