city-gold-ad-for-blogger
Aster MIMS 10/10/2023

നടി ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സഹതടവുകാരന്റെ മൊഴി

കൊച്ചി: (www.kasargodvartha.com 24.06.2017) നടി ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സഹതടവുകാരന്‍ മൊഴി നല്‍കി. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകരാന്‍ ജിംസണ്‍ ആണ് പെരുമ്പാവൂര്‍ പോലീസില്‍ മൊഴി നല്‍കിയത്. പള്‍സര്‍ സുനി ജയിലില്‍ എത്തിയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് നിരവധി പേരെ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, പോലീസ് തന്നെ ഏര്‍പ്പെടുത്തിയ ഫോണ്‍കെണിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടി ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സഹതടവുകാരന്റെ മൊഴി

സഹതടവുകാരന്റെ മൊഴി രേഖപ്പെടുത്തുമെന്നും സിനിമ മേഖലയിലെ പ്രമുഖരുടെ പേര് വെളിപ്പെടത്തുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ജിന്‍സണിന്റെ മൊഴിയില്‍ നടന്മാരുടെ പേരില്ല. മറ്റൊരു സഹതടവുകാരന്‍ മുഖേന പള്‍സര്‍ സുനി കൊടുത്തുവിട്ട കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് തന്ത്രപരമായി പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കുകയും ഫോണ്‍ റെക്കോഡ് ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.

ആക്രമിക്കപ്പെട്ട സംഭവം വിശദീകരിക്കുന്ന കത്ത് പള്‍സര്‍ സുനി കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗൂഢാലോചന ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട്, സഹതടവുകാരനായ ജിംസണോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കൃത്യം ചെയ്യാന്‍ പള്‍സര്‍ സുനിക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം ആരാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ റെക്കോഡ് ചെയ്തതില്‍ ഇതുമായി ബന്ധപ്പെട്ട് സൂചന ലഭിക്കുമെന്നാണ് സൂചന.

സുനി സംഭത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. കോടതിയില്‍ ഇക്കാര്യം പറയും. കാക്കനാട് ജയിലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സുനിയോട് ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകമായിരുന്നെന്ന് സംഭവത്തെ കുറിച്ച് ജിംസണ്‍ പ്രതികരിച്ചു.

Keywords:  Kerala, Kochi, news, Top-Headlines, Attack, Police, Actor, Film, Cinema, actress assault case: Conspiracy held in matter, says inmate.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL