city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാറിനെതിരായ യു ഡി എഫ് പ്രതിഷേധത്തില്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു

കാസര്‍കോട്: (www.kasargodvartha.com 26.05.2017) ഇടതുപക്ഷസര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തില്‍ സര്‍ക്കാറിനെതിരെ ജില്ലയില്‍ പ്രതിഷേധവുമായി രംഗത്തുവന്നത് കോണ്‍ഗ്രസ് മാത്രം. കോണ്‍ഗ്രസിന്റെ പ്രധാനസഖ്യകക്ഷിയായ മുസ്ലിംലീഗ് പ്രതിഷേധത്തില്‍ പങ്കാളികളാകാതെ മാറിനിന്നത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ച തൃക്കരിപ്പൂര്‍, ഉദുമ നിയോജകമണ്ഡലങ്ങളില്‍ യു ഡി എഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച സര്‍ക്കാറിനെതിരെ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നിരുന്നു. ഈ രണ്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്‍കൈയെടുത്താണ് പ്രതിഷേധപരിപാടികള്‍ നടത്തിയത്.

സര്‍ക്കാറിനെതിരായ യു ഡി എഫ് പ്രതിഷേധത്തില്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു


ലീഗിന്റെ കാര്യമായ പങ്കാളിത്തമുണ്ടായില്ല. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എന്നാല്‍ ഈ മണ്ഡലത്തിലെ പ്രധാനകക്ഷിയായ മുസ്ലിംലീഗ് പ്രതിഷേധത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. അതേ സമയം മുസ്ലിംലീഗ് അംഗങ്ങള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സര്‍ക്കാറിനെതിരായ പരിപാടികള്‍ സംഘടിപ്പിച്ചില്ല.

യു ഡി എഫ് മഞ്ചേശ്വരം നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് ബുധനാഴ്ച വൈകിട്ടാണ് സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ജില്ലാനേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും മറ്റുചില കാരണങ്ങളാലാണ് പ്രതിഷേധം നടക്കാതെ പോയതെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

മഞ്ചേശ്വരത്തും കാസര്‍കോട്ടും യു ഡി എഫിന് നേതൃത്വം നല്‍കുന്നത് മുസ്ലിംലീഗാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ലീഗാണ് താത്പര്യമെടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ പ്രതിഷേധത്തിനുള്ള ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് രണ്ടുമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കാസര്‍കോട്ടും മഞ്ചേശ്വരത്തും കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നത്. ഏതായാലും സര്‍ക്കാറിനെതിരായ സമരത്തില്‍ ലീഗ് കാണിച്ച നിസഹകരണം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിയൊരുക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Manjeshwaram, Muslim-league, Congress, UDF, Protest, Constituencies, UDF protests against government; IUML Leaders and activists boycott.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL