city-gold-ad-for-blogger
Aster MIMS 10/10/2023

ആയിരത്തോളം റാങ്ക് ജേതാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ പ്രതീകാത്മക പി എസ് സി പരീക്ഷ എഴുതി

തിരുവനന്തപുരം: (www.kasargodvartha.com 25.05.2017) ജില്ലാ സഹകരണ ബാങ്കുകളിലെ അപ്ര്യാപിത നിയമന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് / ക്യാഷിയര്‍ പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ''പരീക്ഷ എഴുതുവാന്‍ മാത്രം വിധിക്കപ്പെട്ടവര്‍'' എന്ന പ്രതീകാത്മക പി എസ് സി പരീക്ഷ രാവിലെ 10 മണി മുതല്‍ ഒരു മണിവരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലില്‍ നടന്നു. പ്രത്യേകം സജീകരിച്ച പരീക്ഷാ ഹാളില്‍ 14 ജില്ലകളില്‍ നിന്നുമായി ആയിരത്തോളം പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട ജേതാകളാണ് പരീക്ഷ എഴുതിയത്. സാധാരണ പി എസ് സി പരിക്ഷാ സമയ ദൈര്‍ഘത്തിന്റെ ഇരട്ടി സമയം എല്ലാവരും പരീക്ഷ എഴുതി.

ആയിരത്തോളം റാങ്ക് ജേതാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ പ്രതീകാത്മക പി എസ് സി പരീക്ഷ എഴുതി

യഥാര്‍ത്ഥ പി എസ് സി പരീക്ഷയുടെ എല്ലാ ക്രമീകരണവും പ്രതീകാത്മക പരീക്ഷക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിയിരുന്നു. ചോദ്യപേപ്പര്‍, ഒ എം ആര്‍ ഷീറ്റ്, അഡ്മിഷന്‍ ടിക്കറ്റും കൂടാതെ പരീക്ഷാ എഴുതുവാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ ആരംഭിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് റിപോര്‍ട്ട് ചെയ്യുകയും ജില്ലാ അടിസ്ഥാനത്തില്‍ പരീക്ഷാ ഹാള്‍ ക്രമീകരിക്കുകയും ഇന്‍ വിജിലേറ്റര്‍മാര്‍ പരീക്ഷാ ശരിയായി നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ വ്യത്യസ്തവും വളരെ ആസൂത്രിതവും അച്ചടക്കവുമുള്ള ഒരു വേറിട്ട സമര രീതിയാണ് സെക്രട്ടറിയേറ്റ് പരിസരത്ത് നടന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നുമുള്ള റാങ്ക് ജേതാക്കള്‍ പ്രതീകാത്മക പരീക്ഷ എഴുതി. വനിതാ റാങ്ക് ജേതാകളുടെ കൂടുതല്‍ പങ്കാളിത്തം ഉണ്ടായിരുന്നു. വിഷയം സമൂഹ മധ്യത്തില്‍ അറിയിക്കുന്ന വ്യത്യസ്തമായ സമര രീതിയാണ് നടന്നത്.

തുടര്‍ന്ന് പരീക്ഷാ ഹാളില്‍ ഇരുന്ന് കൊണ്ട് ആയിരത്തോളം റാങ്ക് ജേതാക്കള്‍ കേരള മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് മന്ത്രിക്കും ജില്ലാ സഹകരണ ബാങ്കിലെ അപ്ര്യാപിത നിയമന നിരോധം മൂലം നിയമനം ലഭിക്കാത്തതും ഇനി ഒരു പി എസ് സി പരീക്ഷ എഴുതുവാന്‍ പ്രായം അനുവദിക്കാത്തതും നിലവില്‍ നിയമനം ലഭിക്കാത്ത സാഹചര്യം ചൂണ്ടികാണിച്ചും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാ വിശദമാക്കി സ്വന്തം കൈപടിയില്‍ ഇരുന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതി എഴുതി. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സഹകരണ വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് വീണ്ടും നിവേദനം നല്‍കി. സമരത്തില്‍ സംസാരിക്കുവാന്‍ എത്തിയ നേതാക്കള്‍ക്ക് എല്ലാം റാങ്ക് ജേതാക്കളും നിവേദനം നല്‍കി.

പി എസ് സി റാങ്ക് ജേതാക്കള്‍ക്ക് ഇപ്പോള്‍ റിട്ടേര്‍മെന്റ് മൂലം ഉണ്ടാകുന്ന വളരെ തുച്ഛമായ ഒഴിവുകളില്‍ മാത്രമാണ് നിയമനം ലഭിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷ ജില്ലകളിലും ഒന്നാം റാങ്കുകാരനു പോലും ഇതുവരെയായും നിയമനം ലഭിച്ചിട്ടില്ല. കേരളത്തിലെ 140 എം എല്‍ എമാര്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാകള്‍ക്കും എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്‍പെടെ നിയമനം ലഭിക്കാത്ത അവസ്ഥ ചൂണ്ടികാണിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് നേരിട്ട് നിവേദനം നല്‍കിയിരുന്നു. വിപുലമായ പെറ്റീഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് വേറിട്ടതും ശ്രദ്ധേയവും അച്ചടക്കവും സമാധാനപരവുമായ സമര രീതിയുമായി സെക്രട്ടറിയേറ്റ് പടിക്കലില്‍ പി എസ് സി റാങ്ക് ജേതാക്കള്‍ എത്തിയത്. ഗൗരിയും പാര്‍വതിയും ചേര്‍ന്ന റിലീസിംഗ് ചെയ്ത സമര പരീക്ഷാ ജനങ്ങളിലേക്ക് എന്ന തീം സോങ്ങ് വാട്‌സ് ആപ്പില്‍ വൈറല്‍ ആയിട്ടുണ്ട്.

14 ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ക്ലര്‍ക്ക് ക്യാഷിയര്‍ തസ്തികയിലേക്ക് നിയമനത്തിനായി പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട 6000ത്തോളം ഉദ്യോഗാര്‍ത്ഥികളുണ്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലര്‍ക്ക്/ ക്യാഷിയര്‍ തസ്തികയിലേക്ക് 2014ലാണ് പി എസ് സി അപേക്ഷകള്‍ ക്ഷണിച്ചത്. 2015 ഡിസംബര്‍ മാസം പരീക്ഷ നടത്തി 2017 ജനുവരി മാസത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചു. അപേക്ഷ ക്ഷണിച്ച സമയത്തോ പരീക്ഷ എഴുതിയ സമയത്തോ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണത്തെ കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു അറിയിപ്പോ കേട്ട് കേള്‍വി പോലുമില്ലായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ മാസം സംസ്ഥാന സഹകരണ സംഘം രജിസ്ട്രാള്‍ 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണ ചര്‍ച്ച നടക്കുന്നു എന്ന് കാരണം പറഞ്ഞ് ജില്ലാ ബാങ്കുകള്‍ക്ക് പുതിയ ബ്രാഞ്ചുകള്‍ അനുവദിക്കുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിരോധനം ഏര്‍പെടുത്തി ഉത്തരവ് പുറപ്പെടുവിപ്പിച്ചതോടെ കേരള പി എസ് സി പ്രസിദ്ദീകരിച്ച് ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക്/ ക്യാഷിയര്‍ അന്തിമ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട 6000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുവാനുള്ള സാധ്യത ഇല്ലാതായി.

ജില്ലാ സഹകരണ ബാങ്കുകളിലെ അപ്ര്യാപിത നിയമന നിരോധനം പിന്‍വലിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ജില്ലാ ബാങ്കിനു പുതിയ ശാഖ അനുവദിക്കുന്നതിനും സഹകരണ രജിസ്ട്രാള്‍ ഏര്‍പെടുത്തിയ നിയന്ത്രണം റദ്ദ് ചെയ്യുക, ജില്ലാ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, സ്റ്റാഫ് പാറ്റേണ്‍ എന്നിവ പരിഷ്‌കരണത്തിനായുള്ള അപേക്ഷകളില്‍ രജിസ്ട്രാള്‍ തീരുമാനം എടുക്കുക, ജില്ലാ സഹകരണ ബാങ്കുകളുടെ വികസനം പുനഃസ്ഥാപിക്കുക, ക്ലാര്‍ക്ക്/ ക്യാഷിയര്‍ തസ്തികയില്‍ മുന്‍കാല ജില്ലാ ബാങ്ക് ഭരണസമിതികള്‍ നടത്തിയ എല്ലാ നിയമ വിരുദ്ധ താല്‍കാലിക നിയമനങ്ങളും ചട്ടവിരുദ്ധ പ്രമോഷനുകളും റദ്ദ് ചെയ്യുക, ക്ലാര്‍ക്ക്/ ക്യാഷിയര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് കൂടുതല്‍ നിയമനാവസരം ലഭിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ പ്രതീകാത്മക പരീക്ഷ എഴുതിയത്.

പ്രതീകാത്മക പി എസ് സി പരീക്ഷക്ക് അഭിസംബോധനം ചെയ്ത് ഒ രാജഗോപാല്‍ എം എല്‍ എ, എം രാജഗോപാല്‍ എം എല്‍ എ, സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ വി ശിവന്‍ കുട്ടി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്, ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എഫ് തിഖാറുദ്ദീന്‍, എ ഐ എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് കക്കത്ത്, സഹീര്‍ കാലടി, പ്രജി സി പി, അരുണ്‍ ബാലു എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Protest, Kerala, Top-Headlines, Thiruvananthapuram, Inauguration, News, PSC rank holders protest in secretariat.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL