Join Whatsapp Group. Join now!
Aster MIMS 10/10/2023

കക്ക വാരുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

മോനാച്ച ആലിക്കടവില്‍ കക്ക വാരുന്നതിനിടയില്‍ ചതുരക്കിണറിലെ പോളിടെക്കനിക്ക് വിദ്യാര്‍ത്ഥി പി വി പ്രണവ് ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ കാസര്‍കോട് Nileshwaram, Death, Youth, Student, River, Electricity, Police, Investigation, Kasaragod, PV Pranav
നീലേശ്വരം: (www.kasargodvartha.com 25.05.2017) മോനാച്ച ആലിക്കടവില്‍ കക്ക വാരുന്നതിനിടയില്‍ ചതുരക്കിണറിലെ പോളിടെക്കനിക്ക് വിദ്യാര്‍ത്ഥി പി വി പ്രണവ് ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി. അപകടം നടന്ന സ്ഥലവും ട്രാന്‍സ്‌ഫോര്‍മറും സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്താല്‍ മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.


സുഹൃത്തുക്കളായ ഹരീഷ്, ഷിബു, പ്രസാദ്, അഖില്‍ എന്നിവര്‍ക്കൊപ്പം കക്ക വാരാന്‍ പോയപ്പോഴാണ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി പ്രണവ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുത കമ്പി പുഴയിലെ ജലോപരിതലത്തിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വിവരം അറിഞ്ഞ ഉടന്‍ തന്നെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഫ്യൂസ് ഊരിവെച്ചിരുന്നതായി വൈദ്യുതി വകുപ്പ് അധികൃതരും പറഞ്ഞു. ന്യൂട്ടറില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് കടന്നാണ് ഷോക്കേല്‍ക്കാനിടയായതെന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇതെങ്ങെനെ സംഭവിച്ചുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ചതുരക്കിണറിലെ നിര്‍ധന കുടുംബമായ സി വി വാസുവിന്റെയും പ്രഭാവതിയുടെയും മകനായ പ്രണവ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്. പ്രണവില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് മകന്റെ മരണം കടുത്ത ആഘാതമായിട്ടുണ്ട്. കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസറുടെ അന്വേഷണ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ എടുക്കാന്‍ കഴിയൂവെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു.

Related News: 

പുഴയില്‍ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാര്‍ത്ഥി വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Death, Youth, Student, River, Electricity, Police, Investigation, Kasaragod, PV Pranav.