city-gold-ad-for-blogger
Aster MIMS 10/10/2023

സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി; പ്രഖ്യാപനം 28ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നടത്തും

കാസര്‍കോട്: (www.kasargodvartha.com 26.05.2017) കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരിച്ചു. 8,188 വീടുകളില്‍ കൂടി വൈദ്യുതി എത്തിച്ചാണ് ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം 28ന് ഉദുമയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി; പ്രഖ്യാപനം 28ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നടത്തും

173 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈനുകള്‍ വലിച്ചാണ് 8,188 വീടുകളില്‍ വൈദ്യുതി എത്തിച്ചത്. ജില്ലയില്‍ ഏതാനും വനമേഖലകളില്‍ ഭൂഗര്‍ഭ കേബിളുകളും വലിക്കേണ്ടി വന്നു. ഉദുമ നിയോജക മണ്ഡലത്തില്‍ 2,332, തൃക്കരിപ്പൂരില്‍ 1,436, കാസര്‍കോട് 886, കാഞ്ഞങ്ങാട് 2,506, മഞ്ചേശ്വരത്ത് 1,028 വീടുകളിലാണ് പുതുതായി വൈദ്യുതി എത്തിച്ചത്. കഴിഞ്ഞ മാസം 30 വരെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയവര്‍ക്കെല്ലാം കണക്ഷന്‍ നല്‍കി കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

പൂര്‍ണമായും സൗജന്യമായാണ് വൈദ്യുതീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലും വൈദ്യുതീകരണ പദ്ധതിക്കായി കെ എസ് ഇ ബി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിനോടൊപ്പം എം പി ഫണ്ടും എം എല്‍ എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും കൂടി ഉപയോഗിച്ചാണ് വൈദ്യുതീകരണം നടത്തിയത്. 28ന് വൈകുന്നേരം മൂന്നിന് ഉദുമ പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് വൈദ്യുതി മന്ത്രി എം എം മണി സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുക.

മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം രാജഗോപാലന്‍ എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കെ എസ് ഇ ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി സുരേന്ദ്ര, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാഗരാജ ഭട്ട് പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Press meet, Electricity, Kerala, Inauguration, Minister, MM Mani, KSEB, Kasaragod will be announced as completely electrified district. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL