city-gold-ad-for-blogger
Aster MIMS 10/10/2023

പിണറായിക്ക് മാര്‍ക്കിടാന്‍ അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെന്ന് ജോയ് മാത്യു

കോഴിക്കോട്: (www.kasargodvartha.com 26.05.2017) മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിട്ട് വേണ്ടേ, അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിലാണ് അദ്ദേഹം സര്‍ക്കാറിനെതിരെ എഫ് ബിയില്‍ വിമര്‍ശിച്ചത്. ഇതിനെതിരെ സി പി എം സൈബര്‍ വിംഗിന്റെ അസഭ്യവര്‍ഷവും ഫേസ് ബുക്കിലുണ്ട്.

പിണറായിക്ക് മാര്‍ക്കിടാന്‍ അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെന്ന് ജോയ് മാത്യു

മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി ഉയരണമെന്ന് ജോയ് മാത്യു പറയുന്നു. സര്‍ക്കാരിന് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള സമയമായിട്ടില്ല. ഒരു വര്‍ഷത്തിനിടെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. കുറച്ചുകൂടി സമയം കൊടുക്കാം. ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. അത് നല്ല സിഗ് നലാണ്. അതേസമയം, മികച്ച ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിച്ചതും നിലമ്പൂരില്‍ മാവോവാദികളെന്ന് പറഞ്ഞ് രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറ്റബോധം തോന്നാത്തതിലാണ് കഷ്ടം തോന്നിയത്.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റുകള്‍ പോലീസിന്റെ വെടിയേറ്റു മരിക്കേണ്ടിവരുന്ന അവസ്ഥയില്‍ വലിയ ദുഃഖം തോന്നിയെന്നാണ് ജോയ് മാത്യു സോഷ്യല്‍ മീഡിയ പേജില്‍ കുറിപ്പിട്ടത്. അതേസമയം രണ്ട് സി പി ഐ മന്ത്രിമാരെ നല്ലവരെന്ന് പുകഴ് ത്താനും അദ്ദേഹം ശ്രമിച്ചു. ഇതിനെതിരെയാണ് സൈബര്‍ സഖാക്കള്‍ വന്‍ അക്രമം അഴിച്ചുവിട്ടത്. പലതും അസഭ്യമായ ഭാഷയിലായിരുന്നു. പിണറായി വിജയന്റെ ചിത്രം സഹിതമള്ള 'ജനനായകന്‍' എന്ന പേരിലാണ് പ്രധാന വിമര്‍ശനം പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ അവസരം കുറഞ്ഞ ജോയ് മാത്യു മാധ്യമ ശ്രദ്ധ കിട്ടാന്‍ അസഭ്യം പുലമ്പുന്നു എന്ന ട്രോളിന് അദ്ദേഹം അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.

താന്‍ ഡെയ്റ്റ് കൊടുത്തും അഭിനയിക്കുന്നതുമായ ഇരുപത് സിനിമകളുടെ ലിസ്റ്റ് പേര് സഹിതം വെളിപ്പെടുത്തിയ അദ്ദേഹം പരിഹാസപൂര്‍വം ഇങ്ങനെ കുറിക്കുന്നു: 'തത് ക്കാലം കഞ്ഞി കുടിച്ച് പോകാന്‍ ഇതൊക്കെ മതി. എന്റെ കലാജീവിതത്തേയും എഴുത്തിനേയും പിന്തുണക്കുന്നവര്‍ പറയട്ടെ, അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം. ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത്. അത് നിങ്ങള്‍ അസഹിഷ് ണുക്കള്‍ക്ക് ആപത്തായി മാറും. കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും; നിങ്ങള്‍ക്ക് പണിയാകും. അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ; ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ..' ജോയ് മാത്യു തിരിച്ചടിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kerala, News, Pinarayi-Vijayan, Actor, Joy Mathew, Cheif Minister, Joy Mathew criticize Pinarayi Vijayan. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL