city-gold-ad-for-blogger
Aster MIMS 10/10/2023

ട്രംപിനെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

ന്യൂഡല്‍ഹി:(www.kasargodvartha.com 25.05.2017)  ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അല്ല. ഉത്തര ഡെല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ 'ട്രംപി'നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്.

ട്രംപിനെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

കഴിഞ്ഞദിവസം വൈകിട്ട് 6.30 മണിയോടെ വീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസുകാരനായ ട്രംപിനെ കടത്തിക്കൊണ്ടുപോയത്. വൈകീട്ട് നടന്നുപോകുമ്പോള്‍ കാറിലെത്തിയ രണ്ടു പേര്‍ ട്രംപിനെ തട്ടിപ്പറിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും ഇവരുടെ കാറിനു പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും സെക്യൂരിറ്റി ഓംവീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ തിരിച്ചറിയാന്‍ പോലീസ് പ്രദേശത്തെ സിസിടിവി കാമറകളും പരിശോധിക്കുന്നുണ്ട്. അതേസമയം, തന്റെ ട്രംപിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഉടമ 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords:  National, News, Dog, Kidnap, Stranger, Dog Named Trump Allegedly Kidnapped In Delhi.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL