city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 30.05.2017) കാസര്‍കോടിന്റെ പ്രകൃതിയും സാംസ്‌കാരവും കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഈ ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി കലാകാരന്‍മാരും നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ചന്ദ്രഗിരിയിലെ സ്‌കൂള്‍ അധ്യാപകനായ രാഘവന്‍ മാഷും മകള്‍ ദിയയും തമ്മിലുള്ള ആത്മബന്ധവും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രാഘവന്‍ മാഷും പട്ടേലരും തമ്മിലുള്ള ശത്രുതയും ചന്ദ്രഗിരി ഗ്രാമത്തെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ചില സംഭവവികാസങ്ങളും നിര്‍ണായകമായ രീതിയില്‍ കഥയെ മാറ്റി മറിക്കുകയാണ്. കാസര്‍കോടന്‍ ഉത്സവങ്ങളുടെയും, കശുമാവ് പ്ലാന്റേഷന്റെയും സ്‌കൂള്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഉദ്യോഗജനകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം നീങ്ങുന്നത്.

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

രാഘവന്‍ മാഷായി ലാലും ദിയയായി ഷോണും (കമ്മട്ടിപ്പാടം) വേഷമിടുന്നു. കുടിയന്‍ സുരയായി നന്ദുവും, നാഗപ്പയായി സുനില്‍ സുഖദയും അഭിനയിക്കുന്നു. ജോയ് മാത്യു, കൊച്ചു പ്രേമന്‍, ഹരീഷ് പേരടി, ജയചന്ദ്രന്‍, ഗിരീഷ് കാറമേല്‍, അരവി ബേക്കല്‍, ഉണ്ണി രാജ, സുകു എന്‍ നായര്‍, ഹരിജിത്ത് മനോജ്, സജിതാ മഠത്തില്‍, മറിമായം മഞ്ജു, ബിന്ദുകൃഷ്ണ, സുനേന, മിത്രാഞ്ജലി, നിള തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കുന്നു.

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മിച്ച് മോഹന്‍ കുപ്ലരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിനോദ് കുട്ടമത്തിന്റെതാണ്. ഛായാഗ്രഹണം (ഷാജികുമാര്‍ (പുലിമുരുകന്‍ ഫെയിം), ഗാനങ്ങള്‍ മനോജ് കോയിപ്ര, ഡോ. പ്രശാന്ത് കൃഷ്ണന്‍, സംഗീതം ശ്രീവത്സന്‍, ജെ മേനോന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സത്യനാരായണ പുണിഞ്ചിത്തായ, യേശുദാസ്, ചിത്ര, മഞ്ജരി, കലാ സംവിധാനം ഗിരീഷ് മേനോന്‍, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് സലീഷ് പെരിങ്ങാട്ടുകര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സഹീറലി, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്‍ കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ലാല്‍ കരുണാകരന്‍, ഉണ്ണി മുക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കമലാക്ഷന്‍ പയ്യന്നൂര്‍, മാനേജര്‍: രാജു മടിവയല്‍, പി ആര്‍ ഒ ബിജു പുത്തൂര്‍.

വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവ് സുചിത്ര, ജയചന്ദ്രന്‍, വിനോദ് കുട്ടമത്ത് എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോടിന്റെ കലാരൂപങ്ങളും ഭാഷാവൈവിധ്യവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചന്ദ്രഗിരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Cinema, School, Shooting, Cashew plantation.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL