city-gold-ad-for-blogger
Aster MIMS 10/10/2023

പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണിലൂടെ ഭീഷണിമുഴക്കിയ ശിശു ക്ഷേമ ഓഫീസര്‍ക്കെതിരെ കേസെടുത്തു



രാജപുരം: (www.kasargodvartha.com 27.04.2017) പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണിലൂടെ ഭീഷണിമുഴക്കിയ ശിശു ക്ഷേമ ഓഫീസര്‍ക്കെതിരെ കേസെടുത്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ടന്റ് ത്രേസ്യാമ്മ ജോസഫിന്റെ പരാതിയില്‍ ശിശു വികസന ഓഫീസര്‍ ആന്‍ ഡാര്‍ലി വര്‍ഗീസിനെതിരെയാണ് പോലീസ് കേസെടുത്തത്.

കുടുബൂരിലെ എല്‍ പി സ്‌ക്കൂളില്‍ വിളിച്ച് ചേര്‍ത്ത ഊരുകൂട്ടത്തില്‍ അംഗണ്‍വാടി വര്ക്കര്‍മാര്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശിശുവികസന ഓഫീസറോട് ഫോണില്‍ വിളിച്ച് വിശദീകരണം ചോദിച്ചപ്പോഴാണ് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് രാജപുരം പോലീസില്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. തദ്ദേശ സ്ഥാപനങ്ങള്‍ വിളിച്ച് ചേര്‍ക്കുന്ന മിക്ക പരിപാടികളിലും അംഗണ്‍വാടി വര്‍ക്കര്‍മാര്‍ പങ്കെടുക്കേണ്ടതുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണിലൂടെ ഭീഷണിമുഴക്കിയ ശിശു ക്ഷേമ ഓഫീസര്‍ക്കെതിരെ കേസെടുത്തു

ഊരു കൂട്ടം പോലുള്ള യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ഉത്തരാവാദിത്വം അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അംഗണ്‍വാടി വര്‍ക്കര്‍മാര്‍ എത്താത്ത കാര്യം ശിശു വികസന ഓഫീസറോട് ചോദിച്ചത്. എന്നാല്‍ ഈ സമയം വളരെ മോയമായാണ് ജനപ്രതിനിധിയായ തന്നോട് പെരുമാറിയതെന്നും ത്രേസ്യാമ്മ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajapuram, Kasaragod, Kerala, News, Panchayath, President, Threatened, Case, Police, Threatened panchayat president;  Case against child welfare officer.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL